‘അ​നി​ൽ​കു​മാ​ർ ആസൂത്രിത നീക്കം നടത്തി’
Sunday, February 5, 2023 11:49 PM IST
ക​ള​മ​ശേ​രി: അ​നി​ല്‍​കു​മാ​റി​ന്‍റെ തെ​റ്റ് ക​ണ്ടു​പി​ടി​ച്ച​ത് താ​നാ​ണെ​ന്നും അ​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് പി​ന്നി​ലെ​ന്നും ത​ന്നെ ത​ക​ര്‍​ക്കാ​ന്‍ ആ​സൂ​ത്രി​ത​നീ​ക്കം ന​ട​ന്ന​താ​യും മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​ഗ​ണേ​ഷ് മോ​ഹ​ന്‍. വ്യാ​ജ ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ​ദി​വ​സം ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ​പ്പോ​ള്‍ ക്ഷ​മി​ക്ക​ണ​മെ​ന്നാ​ണ് അ​നി​ല്‍ ത​ന്നോ​ട് പ​റ​ഞ്ഞ​ത്. ത​ന്‍റെ കാ​ലി​ല്‍ വീ​ണ് മാ​പ്പ് പ​റ​ഞ്ഞു.
ഇ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ണ്ട്. കേ​സി​ല്‍ പ്ര​തി​യാ​യ​പ്പോ​ള്‍ അ​നി​ല്‍ നി​ല​പാ​ട് മാ​റ്റി. സ്ഥി​ര​മാ​യി ചി​കി​ത്സ തേ​ടി വ​രു​ന്ന​യാ​ള്‍ എ​ന്ന നി​ല​യി​ലാ​ണ് മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​ടെ മ​ക​ന് മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി​യ​ത്.
മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ കാ​ന്‍റീ​ന്‍ ഇ ​ടെ​ന്‍​ഡ​ര്‍ വ​ഴി​യാ​ണ് വി​ളി​ക്കു​ന്ന​ത്. ഹോ​സ്പി​റ്റ​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി നി​ശ്ച​യി​ച്ച തു​ക ത​ന്നെ​യാ​ണ് വാ​ട​ക​യാ​യി വാ​ങ്ങു​ന്ന​ത്. ഇ​ടെ​ന്‍​ഡ​ര്‍ വി​ളി​ച്ച് ഹോ​സ്പി​റ്റ​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി നി​ശ്ച​യി​ച്ച തു​ക വാ​ട​ക​യാ​യി വാ​ങ്ങു​ന്ന​തി​ല്‍ താ​ന്‍ എ​ന്തു അ​ഴി​മ​തി ന​ട​ത്താ​നാ​ണെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.