മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന; ഏ​ഴം​ഗ സം​ഘം പി​ടി​യി​ൽ
Sunday, February 5, 2023 11:49 PM IST
മൂ​വാ​റ്റു​പു​ഴ: പ്ലൈ​വു​ഡ് ക​ന്പ​നി​യു​ടെ മ​റ​വി​ൽ മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന ന​ട​ത്തി​യ​വ​ർ പി​ടി​യി​ൽ. പൊ​ന്നി​രി​ക്ക​പ്പ​റ​ന്പ് ഭാ​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന ഡെ​ക്ക് വു​ഡ് ഇ​ന്ത്യ ട്രേ​ഡിം​ഗ് ക​ന്പ​നി എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ മ​റ​വി​ൽ വ്യാ​പ​ക​മാ​യ രീ​തി​യി​ൽ മ​യ​ക്കു​മ​രു​ന്ന് വി​പ​ണ​ന​വും ഉ​പ​ഭോ​ഗ​വും ന​ട​ത്തി​വ​ന്ന മു​ള​വൂ​ർ സ്വ​ദേ​ശി​ക​ളാ​യ മു​തി​ര​ക്കാ​ലാ​യി​ൽ ആ​സി​ഫ് അ​ലി, ചി​റ​യ​ത്ത് ഇ​ബ്രാ​ഹിം ബാ​ദു​ഷ, ഡെ​ക്കോ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ക​രോ​ട്ടു​പ​റ​ന്പി​ൽ സ​ലിം മു​ഹ​മ്മ​ദ്, പു​ത്ത​ൻ​വീ​ട്ടി​ൽ അ​ൻ​വ​ർ സാ​ദി​ഖ്, അ​റ​യ്ക്ക​ക്കു​ടി​യി​ൽ മു​ഹ​മ്മ​ദ് അ​ൽ​ത്താ​ഫ്, അ​സ്ലം​കു​ട്ടി എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന മേ​ക്ക​പ്പ​ടി​ക്ക​ൽ മു​ഹ​മ്മ​ദ് അ​സ്ലം, പേ​ഴും​കാ​ട്ടി​ൽ അ​ന​സ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
മൂ​വാ​റ്റു​പു​ഴ എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ ആ​ന്‍റോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സം​ഘം പി​ടി​യി​ലാ​യ​ത്. പ്ലൈ​വു​ഡ് ബി​സി​ന​സി​ന്‍റെ മ​റ​വി​ൽ വ​ൻ​തോ​തി​ൽ ബം​ഗ​ളു​രു​വി​ൽ​നി​ന്നും കു​റ​ഞ്ഞ വി​ല​യ്‌​ക്ക് എം​ഡി​എം​എ വാ​ങ്ങി മൂ​വാ​റ്റു​പു​ഴ​യി​ലെ​യും കോ​ത​മം​ഗ​ല​ത്തെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കു​മാ​ണ് ഇ​വ​ർ വി​റ്റി​രു​ന്ന​ത്.
പ്ര​സ്തു​ത സ്ഥാ​പ​ന​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ബോ​ങ്ങു​ക​ൾ ഉ​ൾ​പ്പ​ടെ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഇ​വ​ർ ന​ൽ​കി​യി​രു​ന്നു. പ്ര​തി​ക​ളു​ടെ കൂ​ട്ടാ​ളി​ക​ളെ​ക്കു​റി​ച്ചു​ള്ള പ​ല വി​വ​ര​ങ്ങ​ളും ല​ഭി​ച്ച​താ​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പി.​പി. ഹ​സൈ​നാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​ബി. ലി​ബു, എം.​എം. ഷെ​ബീ​ർ, കെ.​ഇ. ജോ​മോ​ൻ, പി.​എ​ൻ. അ​ജി, കെ.​എ​സ്. ബ​ബീ​ന എ​ന്നി​വ​രാ​യി​രു​ന്നു അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.