ട്ര​യാ​ത്ത​ലോ​ണി​ൽ അപൂർവനേട്ടം ക​ര​സ്ഥ​മാ​ക്കി ആ​ലു​വ സ്വ​ദേ​ശി
Sunday, February 5, 2023 11:49 PM IST
ആ​ലു​വ: ഒ​മാ​നി​ൽ ന​ട​ന്ന ട്ര​യാ​ത്ത​ലോ​ണി​ൽ അ​യ​ൺ​മാ​ൻ പ​ട്ടം ക​ര​സ്ഥ​മാ​ക്കി ആ​ലു​വ സ്വ​ദേ​ശി രൂ​പ്സ​ൺ സേ​വ്യ​ർ. അ​യ​ൺ​മാ​ൻ 70.3 മ​ത്സ​ര​ത്തി​ലാ​ണ് രൂ​പ്സ​ൺ അ​പൂ​ർ​വ നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്.
ലോ​ക​ത്തി​ലെ ത​ന്നെ അ​തി​ക​ഠി​ന​മാ​യ കാ​യി​ക പ​രീ​ക്ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​ണ് അ​യ​ൺ​മാ​ൻ ട്ര​യാ​ത്ത​ലോ​ൺ . ഇ​ട​വേ​ള​ക​ളി​ല്ലാ​തെ സ്വി​മ്മിം​ഗ് സൈ​ക്ലിം​ഗ് റ​ണ്ണിം​ഗ് എ​ന്നി​വ നി​ശ്ചി​ത സ​മ​യ​ത്തി​ൽ ചെ​യ്തു തീ​ർ​ക്കു​ന്ന​വ​രാ​ണ് വി​ജ​യി. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി 500 ഓ​ളം കാ​യി​ക താ​ര​ങ്ങ​ൾ മാ​റ്റു​ര​ച്ച മ​ത്സ​ര​ത്തി​ൽ ക​ട​ലി​ൽ 1.9 കി​ലോ​മീ​റ്റ​ർ നീ​ന്ത​ൽ, 90 കി​ലോ​മീ​റ്റ​ർ സൈ​ക്കി​ൾ ഓ​ട്ടം, 21.1 കി​ലോ​മീ​റ്റ​ർ ഓ​ട്ടം എ​ന്നി​വ രൂ​പ്‌​സ​ൺ ആ​റു മ​ണി​ക്കൂ​ർ 42 മി​നി​ട്ടു 29 സെ​ക്ക​ൻ​ഡ് കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കി.
ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി ഒ​മാ​നി​ലെ എം​പ​വ​ർ എ​ന്ന ക​മ്പ​നി​യി​ലെ നെ​റ്റ്‌​വ​ർ​ക്ക് ടെ​ക്നി​ക്ക​ൽ ക​ൺ​സ​ൾ​ട്ട​ന്‍റ് ആ​ണ് രൂ​പ്സ​ൺ. ആ​ലു​വ ന​സ്ര​ത്ത് റോ​ഡി​ൽ ആ​സാ​ദ് ലൈ​നി​ൽ താ​മ​സി​ക്കു​ന്ന എ​ൻ.​ടി. സേ​വ്യ​റി​ന്‍റെ യും ​ലി​സി​യു​ടേ​യും മ​ക​നാ​ണ്.