ആ​ന ഇ​ട​ഞ്ഞു; പാ​പ്പാ​ന് പ​രി​ക്ക്
Sunday, February 5, 2023 11:49 PM IST
പെ​രു​മ്പാ​വൂ​ര്‍: ഉ​ത്സ​വ എ​ഴു​ന്ന​ള്ളി​പ്പി​ന് കൊ​ണ്ടു​വ​ന്ന ആ​ന ഇ​ട​ഞ്ഞു. ഇ​ട​വൂ​ര്‍ ശ്രീ ​ശ​ങ്ക​ര​നാ​രാ​യ​ണ ക്ഷേ​ത്ര​ത്തി​ല്‍ എ​ഴു​ന്ന​ള്ളി​പ്പി​നു കൊ​ണ്ടു​വ​ന്ന കൊ​ള​ക്കാ​ട​ന്‍ ഗ​ണ​പ​തി എ​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്. ആ​ന​പ്പു​റ​ത്തി​രു​ന്ന പാ​പ്പാ​ന്‍ ജി​ത്തു​വി​ന് താ​ഴെ വീ​ണ് കാ​ലി​ന് പ​രി​ക്കേ​റ്റു. ഇ​ദ്ദേ​ഹ​ത്തെ പെ​രു​മ്പാ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 11നാ​യി​രു​ന്നു സം​ഭ​വം.
ഇ​ന്ന​ലെ വൈ​കി​ട്ടു​ള്ള എ​ഴു​ന്ന​ള്ളി​പ്പി​ന് കൊ​ണ്ടു​വ​ന്ന ആ​ന​യെ ക്ഷേ​ത്ര​വ​ള​പ്പി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നി​ടെ ഇ​ട​യു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം ക്ഷേ​ത്ര​ത്തി​ല്‍ പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളൊ​ന്നും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ആ​ളു​ക​ൾ കു​റ​വാ​യി​രു​ന്നു. ആ​ന​യെ ക്ഷേ​ത്ര​ത്തി​ന​ടു​ത്ത പ​റ​ന്പി​ൽ ത​ന്നെ പാ​പ്പാ​ന്മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ത​ന്നെ ത​ള​ച്ചു. സം​ഭ​വ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ആ​ളു​ക​ളെ ക്ഷേ​ത്ര​ജീ​വ​ന​ക്കാ​ർ സു​ര​ക്ഷി​ത സ​ഥ​ല​ത്തേ​ക്ക് മാ​റ്റി.