ബി​നാ​ലെ​യി​ല്‍ ഫൈ​വ് ബ്രോ​ക്ക​ണ്‍ കാ​മ​റാ​സ് ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ര്‍​ശ​നം
Sunday, February 5, 2023 11:49 PM IST
കൊ​ച്ചി: ബി​നാ​ലെ​യു​ടെ "ഡി​ഫ് ഓ​ണ്‍ ദി ​റോ​ഡ് അ​റ്റ് കെ​എം​ബി' പ​രി​പാ​ടി​യി​ല്‍ ഇ​ന്ന് എ​മാ​ദ് ബെ​ര്‍​ണാ​റ്റും ഗൈ ​ദാ​വി​ദി​യും ചേ​ര്‍​ന്ന് സം​വി​ധാ​നം ചെ​യ്ത "ഫൈ​വ് ബ്രോ​ക്ക​ണ്‍ കാ​മ​റാ​സ്' പ്ര​ദ​ര്‍​ശി​പ്പി​ക്കും. ഇ​സ്ര​യേ​ലി സൈ​നി​ക ന​ട​പ​ടി​ക​ളെ അ​ഹിം​സ​യി​ലൂ​ന്നി പ്ര​തി​രോ​ധി​ക്കു​ന്ന പ​ല​സ്തീ​നി​ലെ ക​ര്‍​ഷ​ക​ന്‍റെ പോ​രാ​ട്ട​മാ​ണ് ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ ഇ​തി​വൃ​ത്തം. ഫോ​ര്‍​ട്ട്‌​കൊ​ച്ചി ക​ബ്രാ​ള്‍​യാ​ര്‍​ഡ് പ​വി​ലി​യ​നി​ല്‍ രാ​ത്രി 8.30 നാ​ണ് പ്ര​ദ​ര്‍​ശ​നം.
മ്യൂ​സി​ക് ഓ​ഫ് മു​സി​രി​സി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ വൈ​കി​ട്ട് ആ​റി​ന് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ മെ​ഗാ​ഷോ "ജി​റാ​ഫ് ഹ​മ്മിം​ഗ്' ക​ബ്രാ​ള്‍​യാ​ര്‍​ഡ് ബി​നാ​ലെ പ​വ​ലി​യ​നി​ല്‍ അ​ര​ങ്ങേ​റും. ദ​ക്ഷി​ണാ​ഫ്രി​ക്ക, ടാ​ന്‍​സാ​നി​യ, ഇ​ന്ത്യ, എ​ത്യോ​പ്യ, ചൈ​ന എ​ന്നി​വ​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള അ​ഭി​നേ​താ​ക്ക​ളു​ടെ​യും സം​ഗീ​ത​ജ്ഞ​രു​ടെ​യും മ​റ്റു ക​ലാ​കാ​ര​ന്മാ​രു​ടെ​യും കൂ​ട്ടാ​യ്മ​യാ​യ ദി ​ആ​ഫ്രോ ഏ​ഷ്യ​ന്‍ എ​ന്‍​സെം​ബി​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന മെ​ഗാ​ഷോ​യി​ല്‍ പാ​വ​ക​ളി​യും നാ​ട​കീ​യ സം​ഭാ​ഷ​ണ​വു​മെ​ല്ലാം ഇ​ടം പി​ടി​ക്കു​ന്നു​ണ്ട്. ആ​ഫ്രോ ഏ​ഷ്യ​ന്‍ സ​മു​ദ്ര​ങ്ങ​ളി​ലൂ​ടെ ജി​റാ​ഫ് ന​ട​ത്തു​ന്ന വ​ശ്യാ​ക​ര്‍​ഷ​ക സ​ഞ്ചാ​ര​മാ​ണ് ഷോ​യു​ടെ പ്ര​മേ​യം.