വോ​ട്ടു ല​ക്ഷ്യ​മി​ട്ട് മാ​ലി​ന്യ​ സം​സ്‌​ക​ര​ണ പ്ര​ശ്‌​ന​ങ്ങ​ളെ കാ​ണ​രു​ത്: മ​ന്ത്രി രാ​ജീ​വ്
Sunday, February 5, 2023 11:49 PM IST
കൊ​ച്ചി: തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ ജ​യ​പ​രാ​ജ​യ​ങ്ങ​ള്‍ അ​ത​ത് സ​മ​യ​ത്തെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ന് അ​നു​സ​രി​ച്ചാ​ണെ​ന്നും, വോ​ട്ടു മാ​ത്രം ല​ക്ഷ്യ​മി​ട്ട് മാ​ലി​ന്യ​സം​സ്‌​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ളെ കാ​ണ​രു​തെ​ന്നും മ​ന്ത്രി പി. ​രാ​ജീ​വ്. ശു​ദ്ധ​വാ​യു​വും ജ​ല​വും ഉ​റ​പ്പാ​ക്ക​ലാ​ണ് ത​ദ്ദേ​ശ സ്ഥാ​പ​ന ഭ​ര​ണ​സ​മി​തി​ക​ളു​ടെ പ്രാ​ഥ​മി​ക​മാ​യ ഉ​ത്ത​ര​വാ​ദി​ത്തം. കേ​ര​ളം വി​ക​സി​ത രാ​ജ്യ​ങ്ങ​ള്‍​ക്കൊ​പ്പം വി​വി​ധ രം​ഗ​ങ്ങ​ളി​ല്‍ കൈ​വ​രി​ച്ചി​രി​ക്കു​ന്ന മു​ന്നേ​റ്റം മാ​ലി​ന്യ​സം​സ്‌​ക​ര​ണ രം​ഗ​ത്തും ഉ​ണ്ടാ​ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മാ​ലി​ന്യ​സം​സ്‌​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ച്ചി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ഗ്ലോ​ബ​ല്‍ എ​ക്‌​സ്‌​പോ​യി​ല്‍ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ വ്യ​വ​സാ​യ ന​യ​ത്തി​ല്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും മാ​ലി​ന്യ സം​സ്‌​ക​ര​ണ മേ​ഖ​ല​യി​ലെ സം​രം​ഭ​ങ്ങ​ള്‍​ക്കും ബാ​ധ​ക​മാ​ണ്. ഈ ​സം​രം​ഭ​ങ്ങ​ള്‍ വ്യ​വ​സാ​യ​മാ​ണെ​ന്ന കാ​ഴ്ച​പ്പാ​ടി​ന് അ​നു​സൃ​ത​മാ​യ സ​മീ​പ​നം ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മ​ന്ത്രി എം.​ബി. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.