വ്യാ​ജ ജ​ന​ന സ​ർ​ട്ടി​ഫി​ക്കറ്റ് കേസ് വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്ക​ണമെന്ന്
Sunday, February 5, 2023 12:35 AM IST
ക​ള​മ​ശേ​രി : എ​റ​ണാ​കു​ളം ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ജ​നി​ക്കാ​ത്ത കു​ഞ്ഞി​ന്‍റെ പേ​രി​ൽ വ്യാ​ജ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് കെ​ട്ടി​ച്ച​മ​ച്ച കേ​സി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​എ. അ​ബ്ദു​ൾ മു​ത്ത​ലി​ബ്. സം​ഭ​വ​ത്തി​ൽ സൂ​പ്ര​ണ്ടി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​ള​മ​ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി മെ​ഡി​ക്ക​ൽ കോ​ള​ജി​ന് മു​ന്നിൽ നടത്തിയ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മു​ൻ​പും ഇ​ത്ത​ര​ത്തി​ൽ നി​യ​മ​ലം​ഘ​നം ന​ട​ന്നി​ട്ടു​ണെ​ങ്കി​ൽ അ​തും അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
വെ​ള്ളി​യാ​ഴ്ച താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നും അ​സ്മി​നി​സ്ട്രേ​ട്രേ​റ്റീ​വ് അ​സി​സ്റ്റ​ന്‍റു​മാ​യ എ. ​അ​നി​ൽ​കു​മാ​റി​നെ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ച സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പ് സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.
ഇ​തേ​ത്തു​ട​ർ​ന്നാ​ണ് സൂ​പ്ര​ണ്ടി​നെ കൂ​ടി പു​റ​ത്താ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് സ​മ​രം ന​ട​ത്തി​യ​ത്. കേ​സി​ൽ കു​റ്റാ​രോ​പി​ത​നാ​യ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നേ​യും ഓ​ഫീ​സി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രെ​യും മാ​റ്റി നി​ർ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. വ്യാ​ജ ജ​ന​ന-​മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഇ​തി​ന് മു​മ്പും ന​ൽ​കി​യി​ട്ടു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫും ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.