ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി​ക്ക് പി​ന്നി​ല്‍ കാ​ര്‍ ഇ​ടി​ച്ചു​ക​യ​റി ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു
Saturday, February 4, 2023 12:42 AM IST
കൊ​ച്ചി: നി​ർ​ത്തി​യി​ട്ടി​രു​ന്ന ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി​യി​ലേ​ക്ക് കാ​ര്‍ ഇ​ടി​ച്ചു​ക​യ​റി ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. കു​മ്പ​ളം ടോ​ള്‍ പ്ലാ​സ​യ്ക്കു സ​മീ​പം ദേ​ശീ​യ​പാ​ത സ​ര്‍​വീ​സ് റോ​ഡി​ല്‍ ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ചാ​ല​ക്കു​ടി മു​രി​ങ്ങൂ​ര്‍ ക​ള​ത്തി​ല്‍ വീ​ട്ടി​ല്‍ കെ.​ജി. ജോ​ര്‍​ജ് (69) ആ​ണ് മ​രി​ച്ച​ത്. അ​രൂ​രി​ല്‍ നി​ന്ന് വൈ​റ്റി​ല ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ കു​മ്പ​ളം ടോ​ള്‍ പ്ലാ​സ​യ്ക്കു സ​മീ​പ​ത്തു​വെ​ച്ച് ജോ​ര്‍​ജ് സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് സ​ര്‍​വീ​സ് റോ​ഡി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ലോ​റി​യു​ടെ പി​ന്‍​ഭാ​ഗ​ത്ത് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. കാ​ര്‍ പൂ​ര്‍​ണ​മാ​യും ലോ​റി​ക്ക് അ​ടി​യി​ല്‍​പ്പെ​ട്ട നി​ല​യി​ലാ​യി​രു​ന്നു.

നാ​ട്ടു​കാ​രും വ​ഴി​യാ​ത്ര​ക്കാ​രും ചേ​ര്‍​ന്ന് ജോ​ര്‍​ജി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​യാ​ള്‍ മാ​ത്ര​മാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. മൃ​ത​ദേ​ഹം കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ഇ​ന്ന് ബ​ന്ധു​ക്ക​ള്‍​ക്കു വി​ട്ടു​ന​ല്‍​കും. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: നാ​ൻ​സി. മ​ക്ക​ൾ: നി​ഖി​ൽ, നീ​നു (ദു​ബാ​യ്). മ​രു​മ​ക​ൻ: അ​ലോ​ഷ് ജോ​ണ്‍(ദു​ബാ​യ്).