ഊ​ർ​ജ​സം​ര​ക്ഷ​ണ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
Saturday, February 4, 2023 12:09 AM IST
കോ​ത​മം​ഗ​ലം: തി​രു​ഹ്യ​ദ​യ സ​ന്യാ​സി​നീ സ​മൂ​ഹം കോ​ത​മം​ഗ​ലം ജ്യോ​തി പ്രൊ​വി​ൻ​സി​ന്‍റെ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന​വി​ഭാ​ഗ​മാ​യ മൂ​വാ​റ്റു​പു​ഴ സേ​ഫും കീ​ര​ന്പാ​റ പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി ഊ​ർ​ജ​കി​ര​ണ്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഊ​ർ​ജ​സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. കീ​ര​ന്പാ​റ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ശി​ല്പ​ശാ​ല പ്ര​സി​ഡ​ന്‍റ് മാ​മ​ച്ച​ൻ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ബീ​ന റോ​ജോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജീ​വി​ത​ശൈ​ലി​യും ഊ​ർ​ജ​കാ​ര്യ​ശേ​ഷി​യും എ​ന്ന വി​ഷ​യ​ത്തി​ന് ഊ​ന്ന​ൽ കൊ​ടു​ത്ത് ഊ​ർ​ജ​സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം പൗ​ര​പ്ര​മു​ഖ​ർ​ക്കും വി​വി​ധ സം​ഘ​ട​ന​ക​ൾ​ക്കും പ​ക​ർ​ന്നു​കൊ​ടു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്.
സെ​ന്‍റ​ർ ഫോ​ർ എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്. സേ​ഫ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ജാ​ൻ​സി പാ​റ​ത്ത​ട്ടേ​ൽ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ജി​ജോ ആ​ന്‍റ​ണി, മ​ഞ്ജു സാ​ബു, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷാ​ന്‍റി ജോ​സ്, ആ​ശ ജ​യ​പ്ര​കാ​ശ്, ലി​സി ജോ​സ്, ഗോ​പി മു​ട്ട​ത്ത്, അ​ൽ​ഫോ​ൻ​സ സാ​ജു, കു​ടും​ബ​ശ്രീ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഗ്രേ​സി ബേ​ബി, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജി​ജി ഏ​ളൂ​ർ, വി.​ജെ. മ​ത്താ​യി, ഹെ​ൽ​ത്ത് വ​ർ​ക്കേ​ഴ്സ് പ്ര​തി​നി​ധി സീ​മ വ​ർ​ഗീ​സ്, ഹ​രി​ത​ക​ർ​മ​സേ​ന പ്ര​തി​നി​ധി ഷീ​ബ ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സേ​ഫ് പ്രോ​ഗ്രാം മാ​നേ​ജ​റും ഇ​എം​സി റി​സോ​ഴ്സ്പേ​ഴ്സ​ണു​മാ​യ തോ​മ​സ് ജോ​ണ്‍ സെ​മി​നാ​ർ ന​യി​ച്ചു.