പോത്താനിക്കാട്: ഞാറക്കാട് സെന്റ് ജോണ്‍സ് പള്ളിയിൽ വിശുദ്ധ മോറാൻ കൂദാശയും പ്രധാന പെരുന്നാളും നാളെ ആരംഭിക്കും. ഏഴിന് സമാപിക്കും.
നാളെ രാവിലെ ഏഴിന് പ്രഭാത നമസ്കാരം, എട്ടിന് കുർബാന, പത്തിന് പെരുന്നാൾ കൊടിയേറ്റ്, ആറിന് വൈകുന്നേരം അഞ്ചിന് ശ്രേഷ്ഠ കാതോലിക്കാ ബാവയ്ക്കും മെത്രാപ്പോലീത്തമാർക്കും സ്വീകരണം, 5.30ന് സന്ധ്യാനമസ്കാരം, ദേവാലയ കൂദാശയുടെ ഒന്നാം ഭാഗം, പ്രദക്ഷിണം, ആശിർവാദം, നേർച്ചസദ്യ,
ഏഴിന് 6.30ന് പ്രഭാത നമസ്കാരം, ദേവാലയ മോറാൻ കൂദാശയുടെ, രണ്ടും മൂന്നും ഭാഗങ്ങൾ, അഞ്ചിൻമേൽ കൂദാശ, പ്രദക്ഷിണം, ആശീർവാദം, നേർച്ചസദ്യ, കൊടിയിറക്ക് എന്നിവയാണ് തിരുക്കർമ്മങ്ങളെന്ന് വികാരി ഫാ. ബിജു ഏലിയാസ് താന്നിക്കുഴി അറിയിച്ചു.