ഗൃ​ഹ​നാ​ഥ​ൻ ചി​കി​ത്സാസ​ഹാ​യം തേ​ടു​ന്നു
Friday, February 3, 2023 12:25 AM IST
ചേ​ന്ദ​മം​ഗ​ലം: കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ​നി​ന്നു വീ​ണു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വ​ട​ക്കും​പു​റം കൂ​ട്ടു​കാ​ട് തോ​മ​സ് (51) ചി​കി​ത്സാ​സ​ഹാ​യം തേ​ടു​ന്നു. കെ​ട്ടി​ട​നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ തോ​മ​സ് 26ന് ​വ​ടു​ത​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണു അ​പ​ക​ട​മു​ണ്ടാ​യ​ത്. ര​ണ്ടു കാ​ലു​ക​ളി​ലും മൂ​ന്ന് ഒ​ടി​വു​ക​ളു​ണ്ടാ​യി ന​ട്ടെ​ല്ലി​ന് ര​ണ്ടു പൊ​ട്ട​ലു​ണ്ട്. നി​ല​വി​ൽ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ്ര​തി​യി​ലാ​ണു ചി​കി​ത്സ. ഇ​തി​ന​കം ന​ട​ത്തി​യ മൂ​ന്നു ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കാ​യി അഞ്ചു ല​ക്ഷം രൂ​പ​യി​ലേ​റെ ചെ​ല​വാ​യി.
ഇ​നി​യു​ള്ള നാ​ലു ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കു 10 ല​ക്ഷം രൂ​പ​യി​ലേ​റെ വേ​ണം. അ​ച്ഛ​ൻ, അ​മ്മ, ഭാ​ര്യ വി​ദ്യാ​ർ​ഥി​യാ​യ മ​ക​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യ​മാ​ണ് തോ​മ​സ്.
കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലീ​ന വി​ശ്വ​നാ​ഥ​ന്‍റെ​യും തോ​മ​സി​ന്‍റെ മ​ക​ൻ അ​ല​ക്സ് തോ​മ​സി​ന്‍റെ​യും പേ​രി​ൽ സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ചേ​ന്ദ​മം​ഗ​ലം ശാ​ഖ​യി​ൽ ജോ​യി​ന്‍റ് അ​ക്കൗ​ണ്ട് തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​മ്പ​ർ: 0104053000016398. ഐ​എ​ഫ്എ​സ്‌​സി കോ​ഡ്: എ​സ്ഐ​ബി​എ​ൽ 0000104. ഫോ​ൺ: 9048075525.