ഗോ​ശ്രീ ബ​സു​ക​ളു​ടെ ന​ഗ​ര​പ്ര​വേ​ശ​നം: സ​ർ​ക്കാ​ർ നി​ല​പാ​ട് വ്യ​ക്ത​മ​ല്ലെ​ന്ന് ബ​സു​ട​മ​ക​ൾ
Friday, February 3, 2023 12:25 AM IST
വൈ​പ്പി​ൻ: ഗോ​ശ്രീ ബ​സു​ക​ളു​ടെ ന​ഗ​ര​പ്ര​വേ​ശ​നം മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ സാ​ധ്യ​മാ​കു​മെ​ന്ന് എം​എ​ൽ​എ​യും മ​ന്ത്രി​യും ഉ​റ​പ്പ് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഇ​തു സാ​ധ്യ​മാ​ക്കാ​ൻ​ഏ​തു രീ​തി​യി​ലു​ള്ള നി​യ​മ​പ​രി​ഷ്കാ​ര​മാ​ണ് സ​ർ​ക്കാ​ർ കൊ​ണ്ടു​വ​രു​ന്ന​തെ​ന്ന കാ​ര്യ​ത്തി​ൽ ഇ​നി​യും വ്യ​ക്ത​ത​യി​ല്ലെ​ന്ന് വൈ​പ്പി​ൻ-പ​റ​വൂ​ർ മേ​ഖ​ല പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ലെ​നി​ൻ.
ബ​സു​ക​ളു​ടെ സ​മ​യ​ക്ര​മം മൊ​ത്തം പൊ​ളി​ച്ചെ​ഴു​ത്തു ന​ട​ത്തു​ക​യാ​ണോ അ​തോ വൈ​പ്പി​ൻ ബ​സു​ക​ളു​ടെ മാ​ത്രം സ​മ​യ​ക്ര​മം മാ​റ്റു​ക​യാ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ തീ​രു​മാ​ന​മാ​യി​ല്ല​ത്രേ.
ന​ഗ​ര​ത്തി​ലേ​ക്ക് പോ​കു​ന്ന ബ​സു​ക​ൾ ഗ​താ​ഗ​തത​ട​സം മൂ​ലം പെ​ട്ടു​പോ​യാ​ൽ ട്രി​പ്പു​ക​ൾ മു​ട​ങ്ങാ​നി​ട​യു​ള്ള സാ​ഹ​ച​ര്യ​വും ക​ണ​ക്കി​ലെ​ടു​ക്ക​ണം. ഗോ​ശ്രീറൂ​ട്ടി​ൽ കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ളും സ​മ​യ​ക്ര​മം പാ​ലി​ച്ചേ സ​ർ​വീസ് ന​ട​ത്താ​വു എ​ന്ന ഡി​മാ​ന്‍റും ബ​സു​ട​മ​ക​ൾ മു​ന്നോ​ട്ട് വെ​ക്കു​ന്നു​ണ്ട്. അ​വ​സാ​ന തീ​രു​മാ​ന​ത്തി​നു മു​ന്പാ​യി ബ​സു​ട​മാ സം​ഘം പ്ര​തി​നി​ധി​ക​ളു​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തിയേക്കും.