ഡി​എ കു​ടി​ശി​ക അ​നു​വ​ദി​ക്ക​ണം: കെ​പി​എ​സ്ടി​എ
Friday, February 3, 2023 12:23 AM IST
കൊ​ച്ചി: ഇ​ട​തു സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന് ര​ണ്ടുവ​ര്‍​ഷം പി​ന്നി​ടു​മ്പോ​ഴും സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും ഡി​എ അ​നു​വ​ദി​ക്കാ​ത്ത​ത് ന്യാ​യീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ഇ​ത് അ​ടി​യ​ന്തര​മാ​യി അ​നു​വ​ദി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കെ​പി​എ​സ്ടി​എ എ​റ​ണാ​കു​ളം ഉ​പ​ജി​ല്ല സ​മ്മേ​ള​നം സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
ലീ​വ് സ​റ​ണ്ട​ര്‍ ആ​നു​കൂ​ല്യ പ്ര​ഖ്യാ​പ​ന​ത്തി​ലൂ​ടെ ജീ​വ​ന​ക്കാ​രെ​യും അ​ധ്യാ​പ​ക​രെ​യും സ​ര്‍​ക്കാ​ര്‍ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്നും സ​മ്മേ​ള​നം കു​റ്റ​പ്പെ​ടു​ത്തി. പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഹാ​ഫി​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി.​എ. അ​ബ്ദു​ല്‍ മു​ത്ത​ലി​ബ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​യു. സാ​ദ​ത്ത്, ജി​ല്ലാ സെ​ക്ര​ട്ട​റി അ​ജി​മോ​ന്‍ പൗ​ലോ​സ്, ട്ര​ഷ​റ​ര്‍ കെ.​മി​നി​മോ​ള്‍, കെ.​എ. റി​ബി​ന്‍, ഷൈ​നി ബെ​ന്നി, ജോ​സി വ​ര്‍​ഗീ​സ്, തോ​മ​സ് പീ​റ്റ​ര്‍, ടീ​ന സേ​വ്യ​ര്‍, കെ.​ബി. നി​സാം, ജോ​ര്‍​ജ് ജോ​സ​ഫ്, പി.​ സ​മീ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
പു​തി​യ ഉ​പ​ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യി പി. ​സ​മീ​ര്‍ -പ്ര​സി​ഡ​ന്‍റ്, വി.​പി. ഫ്രാ​ന്‍​സി​സ് -സെ​ക്ര​ട്ട​റി, ജൂ​ലി​യാ​മ്മ മാ​ത്യു-ട്ര​ഷ​റ​ര്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.