തിരുനാളുകൾ
Friday, February 3, 2023 12:23 AM IST
സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി
ക​ത്തീ​ഡ്ര​ലി​ൽ
കൊ​ച്ചി: എ​റ​ണാ​കു​ളം സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി ക​ത്തീ​ഡ്ര​ലി​ൽ നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ തി​രു​നാ​ളി​ന് നാ​ളെ വൈ​കി​ട്ട് 5.15ന് ​ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ൽ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് സ​മൂ​ഹ ദി​വ്യ​ബ​ലി, വ​ച​ന​പ്ര​ഘോ​ഷ​ണം, നൊ​വേ​ന, തി​രി​പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച​പാ​യ​സ വി​ത​ര​ണം.
11ന് ​രാ​വി​ലെ 10.30ന് ​കൊ​ല്ലം ബി​ഷ​പ് ഡോ. ​സ്റ്റാ​ൻ​ലി റോ​മ​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി. വ​ച​ന​പ്ര​ഘോ​ഷ​ണം ഫാ. ​ജോ​സ് തോ​മ​സ്. നൊ​വേ​ന, നേ​ർ​ച്ച​സ​ദ്യ. സ​മാ​പ​ന ദി​ന​മാ​യ12​ന് വൈ​കി​ട്ട് 5.30ന് ​അ​തി​രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ൺ. മാ​ത്യു ക​ല്ലി​ങ്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ സ​മൂ​ഹ ദി​വ്യ​ബ​ലി, നൊ​വേ​ന. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യു​ണ്ടാ​കു​മെ​ന്ന് ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​പീ​റ്റ​ർ കൊ​ച്ചു​വീ​ട്ടി​ൽ, സ​ഹ​വി​കാ​രി ഫാ. ​സോ​നു അം​ബ്രോ​സ് ഇ​ത്തി​ത്ത​റ, ഫാ. ​ബെ​ൻ​സ​ൺ ജോ​ർ​ജ് ആ​ല​പ്പാ​ട്ട്, തി​രു​നാ​ൾ ക​മ്മി​റ്റി ക​ൺ​വീ​ന​ർ അ​ഡ്വ. ഷാ​ജി മാ​ത്യു എ​ന്നി​വ​ർ അ​റി​യി​ച്ചു.

തൈ​ക്കാ​ട്ട​മ്മ പ​ള്ളി​യി​ൽ
ഉ​ദ​യം​പേ​രൂ​ർ: ഉ​ദ​യം​പേ​രൂ​ർ സു​ന്ന​ഹ​ദോ​സ് പ​ള്ളി​യു​ടെ കീ​ഴി​ലു​ള്ള മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ തൈ​ക്കാ​ട്ട​മ്മ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ തി​രു​നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും. രാ​വി​ലെ 6.30ന് ​കു​ർ​ബാ​ന, വൈ​കീ​ട്ട് 5.30 ന് ​വി​കാ​രി ഫാ. ​ജോ​ർ​ജ് മാ​ണി​ക്ക​ത്താ​ൻ കൊടി യേറ്റും. നാ​ളെ രാ​വി​ലെ 6.30 ന് ​ആ​ഘോ​ഷ​മാ​യ കു​ർ​ബാന, വാ​ഹ​ന​ങ്ങ​ളു​ടെ വെ​ഞ്ചി​രി​പ്പ്, അ​മ്പ് എ​ടു​ക്ക​ൽ. 8.30 നും 10.30 ​നും കു​ർ​ബാ​ന വൈ​കീ​ട്ട് 4.30ന് ​രൂ​പം എ​ഴു​ന്നെ​ള്ളി​ക്ക​ൽ തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ കു​ർ​ബാന, പ്ര​ദ​ക്ഷി​ണം. തി​രു​നാ​ൾ ദി​ന​മാ​യ അഞ്ചിന് ​രാ​വി​ലെ 5.30 നും ഏഴി​നും 8.30 നും ​കു​ർ​ബാ​ന. 10.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർബാ​ന, പ്ര​ദ​ക്ഷി​ണം ഉ​ച്ച​തി​രി​ഞ്ഞ് 3.30ന് ​കു​ർ​ബാ​ന, വൈ​കി​ട്ട് അഞ്ചിനും 6.30 ​നും കു​ർ​ബാ​ന. തു​ട​ർ​ന്ന് രൂ​പം എ​ടു​ത്തു​വയ്ക്ക​ൽ. എ​ട്ടാ​മി​ടം 12ന് ​ആ​ഘോ​ഷി​ക്കും.​

ക​പ്ര​ശേ​രി ചെ​റു​പു​ഷ്പ പ​ള്ളി​യി​ൽ
ക​പ്ര​ശേ​രി: ക​പ്ര​ശേ​രി ചെ​റു​പു​ഷ്പ പ​ള്ളി​യി​ൽ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റും. ഞാ​യ​റാ​ഴ്ച​യാ​ണ് പ്ര​ധാ​ന തി​രു​നാ​ൾ. ഇ​ന്നു വൈ​കി​ട്ട് അ​ഞ്ചി​ന് വി​കാ​രി ഫാ. ​പോ​ൾ കോ​ട്ട​ക്ക​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ കൊ​ടി​യേ​റ്റ്. നാ​ളെ രാ​വി​ലെ എ​ട്ടി​ന് വീ​ടു​ക​ളി​ലേ​ക്ക് അ​ന്പ് എ​ഴു​ന്ന​ള്ളി​പ്പ്, വൈ​കീ​ട്ട് 5.30ന് ​രൂ​പം എ​ഴു​ന്ന​ള്ളി​പ്പ്, കു​ർ​ബാ​ന, പ്ര​സം​ഗം.ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന് ​കു​ർ​ബാ​ന, പ്ര​സം​ഗം. വൈ​കീ​ട്ട് 7-ന് ​ആ​ല​പ്പി തി​യ​റ്റേ​ഴ്സി​ന്‍റെ നാ​ട​കം - മ​ഴ ന​ന​യാ​ത്ത മ​ക്ക​ൾ. ആ​റി​ന് മ​രി​ച്ച​വ​രു​ടെ ഓ​ർ​മ​ത്തിരു​നാ​ൾ, കു​ർ​ബാ​ന ഒ​പ്പീ​സ്, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം.