ഏ​ലൂ​രി​ൽ പൈ​പ്പ് ലൈ​ൻ മാ​റ്റി സ്ഥാ​പി​ക്ക​ൽ തു​ട​ങ്ങി
Friday, February 3, 2023 12:23 AM IST
കൊ​ച്ചി: ഏ​ലൂ​ർ ന​ഗ​ര​സ​ഭ​യി​ൽ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഴ​യ പൈ​പ്പു​ക​ൾ മാ​റ്റി പു​തി​യ പി​വി​സി പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ര​ണ്ടാം​ഘ​ട്ടം ആ​രം​ഭി​ച്ചു. 70 ല​ക്ഷം രൂ​പ​യു​ടെ ജോ​ലി​ക​ളാ​ണ് തു​ട​ങ്ങി​യ​ത്. ആ​ദ്യ ഘ​ട്ടം 60 ല​ക്ഷം രൂ​പ​യു​ടെ ജോ​ലി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു. ന​ട​പ്പു​വ​ർ​ഷ​ത്തി​ൽ 70 ല​ക്ഷം രൂ​പ​യു​ടെ ജോ​ലി​ക​ൾ കൂ​ടി ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. അ​മൃ​ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ഞ്ഞു​മ്മ​ൽ വാ​ട്ട​ർ ടാ​ങ്ക് യ​ഥാ​ർ​ഥ്യ​മാ​കു​ന്പോ​ൾ ന​ഗ​ര​സ​ഭ​യി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും 24 മ​ണി​ക്കൂ​റും കു​ടി​വെ​ള്ളം ല​ഭ്യ​മാ​കു​മെ​ന്ന് ചെ​യ​ർ​മാ​ൻ എ.​ഡി. സു​ജി​ൽ പ​റ​ഞ്ഞു.
പാ​ട്ടു​പു​ര ഡി​പ്പോ റോ​ഡ്, ആ​ലി​ങ്ങ​ൽ റോ​യ​ൽ വി​ല്ലേ​ജ് റോ​ഡ്, ഐ​ല​ന്‍റ് മു​ട്ടി​ന​കം റോ​ഡ്, കൊ​ച്ചാ​ൽ മാ​ട​പ്പാ​ട് റോ​ഡ്, ചേ​രാ​ന​ല്ലൂ​ർ ഫെ​റി റോ​ഡ്, കോ​ണ്‍​വെ​ന്‍റ് റോ​ഡ് എ​ന്നീ റോ​ഡു​ക​ളി​ലും അ​ടു​ത്ത ദി​വ​സം ജോ​ലി ആ​രം​ഭി​ക്കും.