‘കെ-ഫോ​ൺ: കോ​ത​മം​ഗ​ല​ത്ത് 186 ക​ണ​ക്ഷ​നു​ക​ൾ ന​ൽ​കി​’
Friday, February 3, 2023 12:21 AM IST
കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ൽ കെ ​ഫോ​ൺ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 186 സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​ണ​ക്ഷ​ൻ ന​ൽ​കി​യ​താ​യും, ആ​ദ്യ​ഘ​ട്ട​ത്തി​ൽ 100 ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ൾ​ക്കു സൗ​ജ​ന്യ​മാ​യി ക​ണ​ക്ഷ​ൻ ന​ൽ​കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. മ​ണ്ഡ​ല​ത്തി​ലെ കെ ​ഫോ​ൺ പ​ദ്ധ​തി​യു​ടെ പു​രോ​ഗ​തി സം​ബ​ന്ധി​ച്ച് ആ​ന്‍റ​ണി ജോ​ൺ എം​എ​ൽ​എ ഉ​ന്ന​യി​ച്ച നി​യ​മ​സ​ഭാ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.
ആ​ദ്യ​ഘ​ട്ട​ത്തി​ൽ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 100 ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​ൻ ന​ൽ​കു​വാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കു​ക​യും അ​തി​നു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന് മാ​ന​ദ​ണ്ഡം നി​ശ്ച​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ള്ള​താ​യി മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.