പാ​റ​പൊ​ട്ടി​ച്ച് റോ​ഡി​ന്‍റെ ക​യ​റ്റം കു​റ​യ്ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം
Friday, February 3, 2023 12:21 AM IST
പോ​ത്താ​നി​ക്കാ​ട്: പു​ളി​ന്താ​നം ഇ​ല്ലി​ച്ചു​വ​ട് വ​ള​വി​ലെ പാ​റ​പൊ​ട്ടി​ച്ചു നീ​ക്കി റോ​ഡ് നി​ര​പ്പ് താ​ഴ്ത്താ​നു​ള്ള ന​ട​പ​ടി വൈ​കു​ന്ന​തി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധം. 68 കോ​ടി രൂ​പ ചെ​ല​വി​ട്ട് നി​ര്‍​മി​ക്കു​ന്ന ക​ക്ക​ടാ​ശേ​രി- ഞാ​റ​ക്കാ​ട് റോ​ഡി​ലെ ഏ​റ്റ​വും അ​പ​ക​ട​ക​ര​മാ​യ വ​ള​വാ​ണി​ത്.
റോ​ഡി​ന്‍റെ പ്രോ​ജ​ക്ട് റി​പ്പോ​ര്‍​ട്ടി​ല്‍ ഈ ​ഭാ​ഗം ഒ​രു മീ​റ്റ​ര്‍ താ​ഴ്ത്തി നി​ര്‍​മി​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ന​ട​പ്പാ​ക്കാ​ന്‍ കെ​എ​സ്ടി​പി അ​ധി​കൃ​ത​രും ക​രാ​റു​കാ​ര​നും മ​ടി​ക്കു​ക​യാ​ണ്. ചെ​റൂ​ളി റോ​ഡി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ടം കൂ​ടി​യാ​യ ഇ​വി​ടെ റോ​ഡി​ന്‍റെ കു​ത്ത​നെ​യു​ള്ള ക​യ​റ്റം കു​റ​യ്ക്കേ​ണ്ട​ത് വ​ള​രെ അ​ത്യാ​വ​ശ്യ​മാ​ണ്. കൊ​ടും​വ​ള​വ് നി​വ​ര്‍​ത്താ​നും, റോ​ഡി​ലേ​ക്കി​റ​ങ്ങി സ്ഥാ​പി​ച്ചി​ട്ടു​ള്ള വാ​ട്ട​ര്‍ അ​തോ​റി​ട്ടി പ​മ്പിം​ഗ് ലൈ​ന്‍ മാ​റ്റി സ്ഥാ​പി​ക്കാ​നും സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍ വി​ട്ടു​ന​ല്‍​കി​യ ഭൂ​മി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ട്ടി​ല്ല.
ഡി​പി​ആ​ര്‍ ലം​ഘി​ച്ച് ഇ​വി​ടെ റോ​ഡ് നി​ര്‍​മാ​ണം ന​ട​ത്താ​ന്‍ ക​രാ​റു​കാ​ര​ന്‍ ന​ട​ത്തി​യ നീ​ക്കം നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞി​രു​ന്നു. ഇ​പ്പോ​ള്‍ പോ​ത്താ​നി​ക്കാ​ട് ടൗ​ണ്‍ മു​ത​ല്‍ പു​ളി​ന്താ​നം വ​രെ​യു​ള്ള ഭാ​ഗ​ത്ത് റോ​ഡ് നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ്. ഇ​ല്ലി​ച്ചു​വ​ട് വ​ള​വി​ലെ പാ​റ​പൊ​ട്ടി​ച്ചു നീ​ക്കി​യാ​ല്‍ മാ​ത്ര​മേ ഈ ​ഭാ​ഗം ഒ​രു​മി​ച്ച് ടാ​റിം​ഗ് ന​ട​ത്താ​നാ​കൂ. എ​ന്നാ​ല്‍ കെ​എ​സ്ടി​പി​യും ക​ണ്‍​സ​ള്‍​ട്ട​ന്‍​സി​യും ക​രാ​റു​കാ​ര​നും റോ​ഡ് താ​ഴ്ത്താ​ന്‍ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​നാ​ൽ നാ​ട്ടു​കാ​ര്‍ പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ്.