വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​കൾ​ക്കായി മൂ​വാ​റ്റു​പു​ഴയിൽ ആ​ഴ്ച​ച്ച​ന്ത തുടങ്ങി
Friday, February 3, 2023 12:21 AM IST
മൂ​വാ​റ്റു​പു​ഴ: വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന് കൃ​ഷി വ​കു​പ്പി​ന്‍റെ ആ​ഴ്ച​ച്ച​ന്ത​യ്ക്ക് മൂ​വാ​റ്റു​പു​ഴ സി​വി​ൽ സ്റ്റേ​ഷ​നി​ൽ തു​ട​ക്ക​മാ​യി. കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പ് മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​വാ​റ്റു​പു​ഴ മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ ആ​രം​ഭി​ച്ച ആ​ഴ്ച​ച്ച​ന്ത മൂ​വാ​റ്റു​പു​ഴ ആ​ർ​ഡി​ഒ പി.​എ​ൻ. അ​നി, മൂ​വാ​റ്റു​പു​ഴ സ​ബ് ട്ര​ഷ​റി ഓ​ഫീ​സ​ർ രാ​മ​കൃ​ഷ്ണ​ൻ നാ​യ​ർ​ക്കു നാ​ട​ൻ പ​ച്ച​ക്ക​റി​ക​ൾ ന​ൽ​കി​യാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. മു​വാ​റ്റു​പു​ഴ കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ടാ​നി തോ​മ​സ്, മൂ​വാ​റ്റു​പു​ഴ കൃ​ഷി ഓ​ഫീ​സ​ർ സൈ​നു​ദീ​ൻ കെ.​എം. എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു .
ക​ർ​ഷ​ക​രു​ടെ പ​ക്ക​ൽ നി​ന്നും സം​ഭ​രി​ച്ച ചീ​ര, പ​യ​ർ, കെ​യി​ൽ, പാ​ല​ക്, പൊ​തി​ന, ച​ക്ക, മ​ത്ത​ൻ, പ​ട​വ​ലം, പാ​വ​ൽ, വ​ടു​ക​പ്പു​ളി നാ​ര​ങ്ങ, കൂ​ർ​ക്ക, കു​ടും​ബ​ശ്രീ ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കാ​യി നി​ര​വ​ധി ആ​വ​ശ്യ​ക്കാ​രെ​ത്തി. നാ​ട​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​വാ​നു​ള്ള ക​ർ​ഷ​ക​ർ​ക്ക് അ​വ​രു​ടെ കൃ​ഷി ഭ​വ​നു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ഴ്ച്ച​ച്ച​ന്ത​യി​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കാ​നും സാ​ധി​ക്കും. ബു​ധ​നാ​ഴ്ച​ക​ളി​ൽ രാ​വി​ലെ പ​ത്തു മു​ത​ൽ ച​ന്ത ആ​രം​ഭി​ക്കും.