പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു
Friday, February 3, 2023 12:21 AM IST
കോ​ത​മം​ഗ​ലം: വേ​ന​ലി​ന്‍റെ ആ​രം​ഭ​ത്തി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യി​ട്ടും പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്ന​തു ത​ട​യു​വാ​ൻ വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. തൃ​ക്കാ​രി​യൂ​ര്‍ ത​ട​ത്തി​ക​വ​ല​യ്ക്കു സ​മീ​പം പൈ​പ്പ് പൊ​ട്ടി മ​ഴ​ക്കാ​ല​ത്തെ​ന്ന​പോ​ലെ റോ​ഡി​ല്‍ വെ​ള്ളം കെ​ട്ടി​കി​ട​ക്കു​ക​യാ​ണ്. നി​ര​വ​ധി​ത്ത​വ​ണ ഇ​ക്കാ​ര്യം അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​ട്ടും അ​റ്റ​കു​റ്റ​പ​ണി​ക്ക് ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.
ചേ​ലാ​ട് മാ​ലി​പ്പാ​റ റോ​ഡി​ല്‍ ഇ​ത്ത​ര​ത്തി​ൽ വെ​ള്ളം ഒ​ഴു​കാ​ന്‍ തു​ട​ങ്ങി​യി​ട്ട് ഏ​റെ​യാ​യി. നി​ര​ന്ത​രം വെ​ള്ള​മൊ​ഴു​കി റോ​ഡി​നും സം​ര​ക്ഷ​ണ​ഭി​ത്തി​ക്കും ബ​ല​ക്ഷ​യ​മു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ പൈ​പ്പു​ക​ള്‍ പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്ന കാ​ഴ്ച ഒ​ന്നോ ര​ണ്ടോ സ്ഥ​ല​ത്തു മാ​ത്ര​മ​ല്ല നി​ര​വ​ധി ഇ​ട​ങ്ങ​ളി​ലാ​ണ്. അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​ട്ടും പ​രി​ഹാ​രം കാ​ണു​ന്നി​ല്ലെ​ന്നാ​ണ് എ​ല്ലാ​വ​ര്‍​ക്കു​മു​ള്ള പ​രാ​തി.​ത​ൽ​സ്ഥി​തി തു​ട​ർ​ന്നാ​ൽ കു​ടി​വെ​ള്ളം സം​ര​ക്ഷി​ക്കാ​ൻ സ​മ​രം ആ​രം​ഭി​ക്കു​മെ​ന്ന് നാ​ട്ടു​കാ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി.