മാ​ല​പൊ​ട്ടി​ക്കാ​ൻ ശ്ര​മം; മോ​ഷ്ടാ​വി​നെ നാ​ട്ടു​കാ​ർ ഓ​ടി​ച്ചി​ട്ടു പി​ടി​കൂ​ടി
Friday, February 3, 2023 12:21 AM IST
മൂ​വാ​റ്റു​പു​ഴ: പു​ല​ർ​ച്ചെ വീ​ട്ടി​ൽ ക​യ​റി വീ​ട്ട​മ്മ​യു​ടെ മാ​ല​പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച മോ​ഷ്ടാ​വി​നെ നാ​ട്ടു​കാ​ർ ഓ​ടി​ച്ചി​ട്ടു പി​ടി​കൂ​ടി പോ​ലീ​സി​നെ ഏ​ല്പി​ച്ചു. അ​ടി​മാ​ലി ചാ​റ്റു​പാ​റ സ്വ​ദേ​ശി മ​നീ​ഷ് (38) ആ​ണ് പി​ടി​യി​ലാ​യ​ത്. ര​ണ്ടാ​ർ കാ​നം​ക​വ​ല​യി​ലെ വീ​ട്ടി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് മോ​ഷ്ട്ടാ​വ് ക​യ​റി​യ​ത്.
ഉ​റ​ങ്ങി​ക്കി​ട​ക്കൂ​യാ​യി​രു​ന്ന വീ​ട്ട​മ്മ​യു​ടെ ക​ഴു​ത്തി​ൽ​നി​ന്നു സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കു​ന്ന​തി​നി​ടെ ഉ​ണ​ർ​ന്ന ഇ​വ​ർ ബ​ഹ​ളം​വ​ച്ച​തോ​ടെ മോ​ഷ്ടാ​വ് ഇ​റ​ങ്ങി ഓ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വീ​ട്ട​മ്മ ഫോ​ണി​ൽ സ​മീ​പ​വാ​സി​ക​ളെ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പി​ന്തു​ട​ർ​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടി.
നൈ​റ്റി ധ​രി​ച്ചെ​ത്തി​യ പ്ര​തി​യു​ടെ കൈ​വ​ശം ക​ത്തി​യും ഉ​ണ്ടാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
ഇ​യാ​ൾ നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ലും മ​റ്റും പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.