സ്വ​കാ​ര്യ ബ​സി​ല്‍​നി​ന്ന് തീ​യും പു​ക​യും
Friday, February 3, 2023 12:21 AM IST
കോ​ത​മം​ഗ​ലം: ഓ​ട്ട​ത്തി​നി​ടെ സ്വ​കാ​ര്യ ബ​സി​ല്‍​നി​ന്ന് തീ​യും പു​ക​യും ഉ​യ​ര്‍​ന്ന​ത് പ്ര​ദേ​ശ​ത്ത് പ​രി​ഭ്രാ​ന്തി​പ​ര​ത്തി. ക​ട്ട​പ്പ​ന- ആ​ലു​വ റൂ​ട്ടി​ല്‍ ഓ​ടു​ന്ന ബ​സി​നാ​ണ് തീ​പി​ടി​ച്ച​ത്. യാ​ത്ര​ക്കാ​രെ മു​ഴു​വ​ന്‍ ഇ​റ​ക്കി പെ​ട്ടെ​ന്ന് തീ​യ​ണ​യ്ക്കാ​നാ​യ​തി​നാ​ൽ ആ​ള​പാ​യം ഒ​ഴി​വാ​യി.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നാ​ണ് സം​ഭ​വം. കെ​എ​സ്ആ​ര്‍​ടി​സി ജം​ഗ്ഷ​നു സ​മീ​പ​മെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​ട​ത് വ​ശ​ത്തെ പി​ന്‍​ച​ക്ര​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് തീ​യും പു​ക​യും ഉ​യ​രു​ന്ന​ത് സ​മീ​പ​ത്തു​കൂ​ടി പോ​യ സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര​ൻ ക​ണ്ട​ത്. ഇ​യാ​ള്‍ ബ​സി​നു​മു​ന്നി​ലേ​ക്ക് സ്‌​കൂ​ട്ട​ര്‍ ക​യ​റ്റി ബ​ഹ​ള​മു​ണ്ടാ​ക്കി​യാ​ണ് ബ​സ് നി​ര്‍​ത്തി​ച്ച​ത്.

ബ​സ് നി​റ​യെ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ൾ​പ്പെ​ടു​ന്ന യാ​ത്ര​ക്കാ​ര്‍ ഉ​ണ്ടാ​യി​രു​ന്നു. എ​ല്ലാ​വ​രേ​യും പു​റ​ത്തി​റ​ക്കി മാ​റ്റി നി​ര്‍​ത്തി. ഓ​ടി​കൂ​ടി​യ​വ​രും യാ​ത്ര​ക്കാ​രും ബ​സ് ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്ന് വെ​ള്ളം ഒ​ഴി​ച്ച് തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചു. പി​ന്നീ​ട് സ​മീ​പ​ത്തെ സെ​ന്‍റ് മേ​രീ​സ് ആം​ബു​ല​ന്‍​സി​ലെ ജീ​വ​ന​ക്കാ​രെ​ത്തി തീ​യ​ണ​ക്കാ​നു​ള്ള വാ​ത​കം സ്പ്രേ ​ചെ​യ്താ​ണ് തീ​യ​ണ​ച്ച​ത്. ഉ​ട​ന്‍ ബ​സ് ഹൈ​റേ​ഞ്ച് സ്റ്റാ​ന്‍​ഡി​ലേ​ക്ക് മാ​റ്റി. അ​പ്പോ​ഴേ​ക്കും അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി മേ​ല്‍​ന​ട​പ​ടി സ്വീ​ക​രി​ച്ചു. ബ​സി​ന്‍റെ പി​ന്‍​ച​ക്ര​ത്തി​ന്‍റെ ഭാ​ഗ​ത്തെ ബ്രേ​ക്ക് ലൈ​ന​ര്‍ ചൂ​ടു​പി​ടി​ച്ചാ​ണ് തീ​യും പു​ക​യും ഉ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ബ്രേ​ക്ക് ലൈ​ന​ര്‍ മാ​റ്റി സ്ഥാ​പി​ച്ച​തി​ലെ അ​പാ​ക​ത​യാ​ണ് കാ​ര​ണ​മെ​ന്നാ​ണ് അ​ഗ്നി ര​ക്ഷാ​സേ​ന​യു​ടെ പ്രാ​ഥ​മി​ക നി​ഗ​മ​നം.