ഉ​റ​വി​ട​ങ്ങ​ളി​ലെ​ത്തി ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍
Friday, February 3, 2023 12:19 AM IST
കൊ​ച്ചി: വാ​ട്ട​ര്‍ ടാ​ങ്ക​റു​ക​ളി​ല്‍ ഫ്ലാ​റ്റു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ വി​ത​ര​ണം ചെ​യ്യു​ന്ന കു​ടി​വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന ഉ​റ​വി​ട​ങ്ങ​ളി​ലെ​ത്തി ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കാ​ൻ താ​ലൂ​ക്കു​ത​ല ക​മ്മി​റ്റി​ക​ള്‍​ക്ക് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​രേ​ണു​രാ​ജ് നി​ര്‍​ദേ​ശം ന​ല്‍​കി.
കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നാ​യി പാ​റ​മ​ട​ക​ളി​ല്‍ നി​ന്നും ജ​ലം ശേ​ഖ​രി​ക്കു​ന്നി​ല്ലെ​ന്നും ഉ​റ​പ്പു​വ​രു​ത്ത​ണം. താ​ലു​ക്കു​ത​ല​ത്തി​ലെ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നും നി​ര്‍​ദേ​ശം ന​ല്‍​കി. ഓ​പ്പ​റേ​ഷ​ന്‍ പ്യൂ​വ​ര്‍ വാ​ട്ട​ര്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് നി​ര്‍​ദേ​ശ​ങ്ങ​ള്‍. ഓ​പ്പ​റേ​ഷ​ന്‍ പ്യൂ​വ​ര്‍ വാ​ട്ട​ര്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി രൂ​പി​ക​രി​ച്ച​താ​ണ് താ​ലൂ​ക്കു​ത​ല ക​മ്മി​റ്റി​ക​ള്‍. ഈ​മാ​സം 20 ന​കം താ​ലു​ക്ക്ത​ല ക​മ്മി​റ്റി​ക​ള്‍ ചേ​ര്‍​ന്ന് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്ത​ണം. സ്‌​കൂ​ളു​ക​ളി​ല്‍ കി​ണ​റു​ക​ളി​ലെ വെ​ള്ള​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര​വും പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. അ​ന​ധി​കൃ​ത​മാ​യി വെ​ള്ളം എ​ടു​ക്കു​ന്നു​ണ്ടോ​യെ​ന്നും താ​ലു​ക്കു​ത​ല സ്‌​ക്വാ​ഡു​ക​ള്‍ പ​രി​ശോ​ധി​ക്ക​ണം.
വാ​ട്ട​ര്‍ ടാ​ങ്ക​റു​ക​ളി​ല്‍ വാ​ട്ട​ര്‍ മീ​റ്റ​ര്‍ സ്ഥാ​പി​ച്ച് കാ​ര്യ​ക്ഷ​മ​മാ​യ ജ​ല​വി​ത​ര​ണം ന​ട​പ്പാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശം ന​ല്‍​കാ​ന്‍ ലീ​ഗ​ല്‍ മെ​ട്രോ​ള​ജി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. യോ​ഗ​ത്തി​ല്‍ സ​ബ് ക​ള​ക്ട​ര്‍ പി.​വി​ഷ്ണു​രാ​ജ്, ഡെ​പ്യു​ട്ടി ക​ള​ക്ട​ര്‍​മാ​ര്‍, ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍, വി​വി​ധ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.