വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ സു​ര​ക്ഷാ ഓ​ഡി​റ്റിം​ഗി​ന് വി​ധേ​യ​മാ​ക്ക​ണം: ഡി​ഡി​എം​എ
Friday, February 3, 2023 12:19 AM IST
കാ​ക്ക​നാ​ട് : വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ സു​ര​ക്ഷാ ഓ​ഡി​റ്റിം​ഗി​ന് വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​ട്ടി(​ഡി​ഡി​എം​എ) യോ​ഗം. അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷത്തിനുമു​മ്പ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ സേ​ഫ്റ്റി ഓ​ഡി​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​രേ​ണു രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം നി​ർ​ദേ​ശി​ച്ചു.
മഴ​ക്കാലത്തിനു മു​മ്പ് ജി​ല്ല​യി​ലെ ക​നാ​ലു​ക​ൾ വൃ​ത്തി​യാ​ക്കും. റോ​ഡു​ക​ളി​ലെ ത​ൽ​സ്ഥി​തി പ​രി​ശോ​ധി​ക്കാ​ൻ സ​ബ് ക​ള​ക്ട​ർ, ആ​ർ​ഡി​ഒ എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. റോ​ഡു​ക​ളി​ലെ സി​ഗ്ന​ൽ, ഗ​താ​ഗ​ത ത​ട​സം തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ക്കു​ന്ന പ​രാ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹ​രി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
പാ​ല​ങ്ങ​ളി​ൽ നി​ന്ന് ആ​ളു​ക​ൾ ചാ​ടു​ന്ന​തും മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ന്ന​തും ത​ട​യു​ന്ന​തി​ന് ഉ​യ​ര​ത്തി​ൽ വേ​ലി സ്ഥാ​പി​ക്കേ​ണ്ട പാ​ല​ങ്ങ​ളു​ടെ പ​ട്ടി​ക സ​മ​ർ​പ്പി​ക്കാ​ൻ ഫ​യ​ർ ആ​ൻഡ് സേ​ഫ്റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. തീ​ര​ദേ​ശ റോ​ഡു​ക​ളി​ൽ അ​ടി​ഞ്ഞി​രി​ക്കു​ന്ന മ​ണ്ണ് നീ​ക്കം ചെ​യ്യാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.
മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളി​ൽ സു​ര​ക്ഷാ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കു​ന്ന​തി​ന് മു​ന​മ്പം ഹാ​ർ​ബ​റി​നെ മാ​തൃ​കാ ഹാ​ർ​ബ​ർ ആ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ പ​ദ്ധ​തി ത​യാ​റാ​ക്കും. യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ഉ​ല്ലാ​സ് തോ​മ​സ്, സ​ബ് ക​ള​ക്ട​ർ പി.​ വി​ഷ്ണു​രാ​ജ്, ദു​ര​ന്ത നി​വാ​ര​ണം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഉ​ഷാ ബി​ന്ദു മോ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.