മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ
Friday, February 3, 2023 12:19 AM IST
വരാപ്പുഴ: വ​സ്ത്രം മേ​ടി​ക്കാ​നെ​ന്ന വ്യാ​ജേ​ന​യെ​ത്തി ക​ട​യു​ട​മ​യാ​യ സ്ത്രീ​യു​ടെ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. ചാ​വ​ക്കാ​ട് തി​രു​വ​ത്ര മു​ന​വീ​ർ ന​ഗ​റി​ൽ ചാ​ടി​ട​ക​ത്ത് വീ​ട്ടി​ൽ അ​ലി (39) യെ​യാ​ണ് ബി​നാ​നി​പു​രം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.
ക​ഴി​ഞ്ഞ സെ​പ്റ്റംബ​റി​ലാ​ണ് സം​ഭ​വം. ക​രി​ങ്ങാം​തു​രു​ത്തി​ലു​ള്ള തു​ണി​ക്ക​ട​യി​ൽ വ​സ്ത്രം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​നെ​യാ​ണ് ഇ​യാ​ൾ എ​ത്തി​യ​ത്. വ​സ്ത്ര​ങ്ങ​ൾ എ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ ആ​ക്ര​മി​ച്ച് മാ​ല​പൊ​ട്ടി​ച്ച് ബൈ​ക്കി​ൽ ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ​ക്കെ​തി​രെ വ​രാ​പ്പു​ഴ , വ​ട​ക്ക​ഞ്ചേ​രി, ചാ​വ​ക്കാ​ട്, പാ​വ​റ​ട്ടി സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
ഇ​ൻ​സ്പെ​ക്ട​ർ വി.​ആ​ർ. സു​നി​ൽ, എ​സ്ഐ​മാ​രാ​യ വി.​കെ.​ പ്ര​ദീ​പ് കു​മാ​ർ, കെ.​വി.​ സോ​ജി, എഎ​സ്ഐ ജോ​ർ​ജ് തോ​മ​സ്, എ​സ്‌സിപിഒ മ​നോ​ജ് പൗ​ലോ​സ് സിപിഒമാ​രാ​യ കെ.​ഐ.​ ഷി​ഹാ​ബ്, സി.​എം.​ ജി​തി​ൻ തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.