നി​യ​ന്ത്ര​ണം വി​ട്ട കുടിവെ​ള​ള ടാ​ങ്ക​ർ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ച് ത​ക​ർ​ത്തു
Friday, February 3, 2023 12:19 AM IST
കാ​ക്ക​നാ​ട്: കു​ടി​വെ​ള​ള ടാ​ങ്ക​ർ നി​യ​ന്ത്ര​ണം വി​ട്ട് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടി​ന് ഇ​ൻ​ഫോ​പാ​ർ​ക്ക് - ബ്ര​ഹ്മ​പു​രം റോ​ഡി​ൽ കാ​ർ​ണി​വ​ൽ ഇ​ൻ​ഫോ​പാ​ർ​ക്കി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. ക​രി​മു​ക​ൾ​ഭാ​ഗ​ത്ത് നി​ന്നും ഇ​ട​ച്ചി​റ​യി​ലേ​ക്ക് കു​ടി​വെ​ള്ളം നി​റ​യ്ക്കാ​ൻ എ​ത്തി​യ ടാ​ങ്ക​ർ ലോ​റി​യാ​ണ് നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ചു ത​ക​ർ​ത്ത​ത്.

ലോ​റി അ​മി​ത വേ​ഗ​ത്തി​ലാ​യാ​യി​രു​ന്നു. അ​ഞ്ചു കാ​റും,ഒ​ന്പ​ത് ബൈ​ക്കു​ക​ളും ഇ​ടി​ച്ചു​ത​ക​ർ​ത്താ​ണ് ലോ​റി നി​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ഒ​രു കാ​റും, ര​ണ്ട് ബൈ​ക്കു​ക​ളും ടാ​ങ്ക​ർ ലോ​റി ക​യ​റി പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഈ ​സ​മ​യം റോ​ഡി​ൽ ആ​രു​മി​ല്ലാ​തി​രു​ന്ന​ത് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി. സം​ഭ​വ​ത്തി​ൽ ടാ​ങ്ക​ർ ലോ​റി ഡ്രൈ​വ​ർ വ​യ​നാ​ട് സ്വ​ദേ​ശി പാ​ട​ത്ത് വീ​ട്ടി​ൽ ദി​ലീ​ഷി​നെ ഇ​ൻ​ഫോ​പാ​ർ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ത​ക​ർ​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും ഇ​ൻ​ഫോ​പാ​ർ​ക്കി​ലെ ജീ​വ​ന​ക്കാ​രു​ടേ​താ​ണ്.