മി​സ്റ്റ​ര്‍ എ​റ​ണാ​കു​ളം ശ​രീ​ര​സൗ​ന്ദ​ര്യ മ​ത്സ​രം നാ​ലി​ന്
Thursday, February 2, 2023 12:14 AM IST
കൊ​ച്ചി : ബോ​ഡി ബി​ല്‍​ഡേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് എ​റ​ണാ​കു​ളം സം​ഘ​ടി​പ്പി​ക്കു​ന്ന 45-ാമ​ത് മി​സ്റ്റ​ര്‍ എ​റ​ണാ​കു​ളം ശ​രീ​ര​സൗ​ന്ദ​ര്യ മ​ത്സ​രം നാ​ലി​ന് കാ​ക്ക​നാ​ട് ചെ​മ്പു​മു​ക്കി​ല്‍ ന​ട​ക്കും. സെ​ന്‍റ് മൈ​ക്കി​ള്‍​സ് ച​ര്‍​ച്ച് പാ​രി​ഷ് ഹാ​ളി​ല്‍ രാ​വി​ലെ 11 മു​ത​ല്‍ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍
സ​ബ് ജൂ​ണി​യ​ര്‍, ജൂ​ണി​യ​ര്‍, സീ​നി​യ​ര്‍, മാ​സ്റ്റേ​ഴ്‌​സ്, വ​നി​ത​ക​ള്‍, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ എ​ന്നി​വ​രു​ടെ​യും സ്‌​പോ​ര്‍​ട്‌​സ് ഫി​സി​ക് ഇ​ന​ത്തി​ല്‍ പു​രു​ഷ, വ​നി​താ മ​ത്സ​ര​വും ഉ​ണ്ടാ​കും. നൂ​റോ​ളം ക്ല​ബു​ക​ളി​ല്‍ നി​ന്നാ​യി നാ​നൂ​റി​ലേ​റെ മ​ത്സാ​ർ​ഥി​ക​ള്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.
ഒ​ന്നും ര​ണ്ടും സ്ഥാ​നം നേ​ടു​ന്ന​വ​ര്‍​ക്ക് കോ​ഴി​ക്കോ​ട് 25, 26 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കു​ന്ന സം​സ്ഥാ​ന ശ​രീ​ര സൗ​ന്ദ​ര്യ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി അ​ഭി​ല്‍ ജോ​ണ്‍ മാ​നു​വ​ല്‍, ചെ​യ​ര്‍​മാ​ന്‍ എ.​ജെ. സേ​വ്യ​ര്‍ ജോ​സ​ഫ് എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.