ഓ​യി​ൽ റോ​ഡി​ൽ ഒഴുകി അ​പ​ക​ട പ​ര​മ്പ​ര
Thursday, February 2, 2023 12:10 AM IST
നെ​ടു​മ്പാ​ശേ​രി: ച​ര​ക്കു ലോ​റി​യി​ൽ നി​ന്ന് എ​ൻ​ജി​ൻ ഓ​യി​ൽ ചോ​ർ​ന്ന് ചെ​ങ്ങ​മ​നാ​ട്- അ​ത്താ​ണി റോ​ഡി​ൽ അ​ഞ്ചോ​ളം ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ഇന്നലെ രാ​വി​ലെ 7.20ഓ​ടെ അ​ത്താ​ണി ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന മി​നി ലോ​റി​യി​ൽ നി​ന്നാ​ണ് ഓ​യി​ൽ ചോ​ർ​ച്ച​യു​ണ്ടാ​യ​ത്.
ഇതിനു തൊ​ട്ട് പി​ന്നാലെവ​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​ത്താ​ണി ജു​ഡീ​ഷ്യ​ൽ അ​ക്കാ​ദ​മി​ക്ക് സ​മീ​പ​മു​ള്ള വ​ള​വി​ലും, അ​ത്താ​ണി നാ​ൽ​ക്ക​വ​ല​ക്കു(ചു​മ​ടു​താ​ങ്ങി ) സ​മീ​പ​ത്തെ വ​ള​വി​ലു​മാ​യി​രു​ന്നു അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യ​ത്. അ​ത്താ​ണി​ക്ക​വ​ല​യി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന അ​മ്മ​യും മ​ക​ളും സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. റോ​ഡി​ൽ വീ​ണുകി​ട​ന്ന ഇ​രു​വ​രെ​യും തൊ​ട്ടു​പിന്നാലെയെ​ത്തി​യ ചെ​ങ്ങ​മ​നാ​ട് പോ​ലീ​സ് ഇ​ട​പെ​ട്ടാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ച്ച​വ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.
അ​ങ്ക​മാ​ലി അ​ഗ്നി ര​ക്ഷാസേ​ന​യെ​ത്തി​യാ​ണ് റോ​ഡി​ൽ ചോ​ർ​ന്ന എ​ൻ​ജി​ൻ ഓ​യി​ൽ ക​ഴു​കി വൃ​ത്തി​യാ​ക്കി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യ​ത്. ചോ​ർ​ച്ച​യു​ണ്ടാ​യ വാ​ഹ​നം ക​ണ്ടെ​ത്താ​ൻ ചെ​ങ്ങ​മ​നാ​ട് പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ ഷാ​ജി.​എ​സ്.​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശം ക​വ​ല വ​രെ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. നി​രീ​ക്ഷ​ണ കാ​മ​റ​ക​ളി​ലൂ​ടെ ചോ​ർ​ച്ച ഉ​ണ്ടാ​യ വാ​ഹ​നം ക​ണ്ടെ​ത്താ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് പോ​ലീ​സ്.