പീ​ഡ​ന​ത്തി​ന് ഒ​ത്താ​ശ; ലോ​ഡ്ജ് ഉ​ട​മ​യ​ട​ക്കം ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Thursday, February 2, 2023 12:10 AM IST
തൃ​പ്പൂ​ണി​ത്തു​റ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ഒ​ത്താ​ശ ചെ​യ്ത് കൊ​ടു​ത്ത സം​ഭ​വ​ത്തി​ൽ ലോ​ഡ്ജ് ഉ​ട​മ​യും ന​ട​ത്തി​പ്പു​കാ​രി​യും പി​ടി​യി​ൽ. ചോ​റ്റാ​നി​ക്ക​ര ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ശ്രീ ​മൂ​കാം​ബി​ക ലോ​ഡ്ജ് ഉ​ട​മ ചോ​റ്റാ​നി​ക്ക​ര താ​ഴെ​മ​റ്റ​ത്ത് അം​ബ ശ​ശി എ​ന്ന് വി​ളി​ക്കു​ന്ന ശ​ശി (62), ലോ​ഡ്ജ് ന​ട​ത്തി​പ്പു​കാ​രി എ​രൂ​ർ പാ​മ്പാ​ടി​ത്താ​ഴം കോ​ള​നി​യി​ൽ ഓ​മ​ന(54) എ​ന്നി​വ​രെ​യാ​ണ് തൃ​പ്പൂ​ണി​ത്തു​റ ഹി​ൽ​പാ​ല​സ് ഇ​ൻ​സ്പെ​ക്ട​ർ വി. ​ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് വ​ശ​ത്താ​ക്കി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ വൈ​ക്കം ചെ​മ്പ് കാ​ട്ടി​ക്കു​ന്ന് ചി​റ്റേ​ന്ന് വീ​ട്ടി​ൽ അ​ഖി​ൽ രാ​ജി​നെ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ തൃ​പ്പൂ​ണി​ത്തു​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. നി​ല​വി​ൽ എ​റ​ണാ​കു​ളം ജി​ല്ലാ ജ​യി​ലി​ൽ പോ​ക്സോ കേ​സി​ൽ റി​മാ​ൻ​ഡി​ലു​ള്ള അ​ഖി​ൽ​രാ​ജി​ൽ നി​ന്ന് കി​ട്ടി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ലോ​ഡ്ജ് ഉ​ട​മ​യെ​യും ന​ട​ത്തി​പ്പു​കാ​രി​യെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. ചോ​റ്റാ​നി​ക്ക​ര ദേ​വീ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള ശ്രീ​മൂ​കാം​ബി​ക ലോ​ഡ്ജി​ൽ പെ​ൺ​കു​ട്ടി​യെ പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി പീ​ഡി​പ്പി​ക്കു​ന്ന​തി​ന് ഇ​വ​ർ സൗ​ക​ര്യം ചെ​യ്ത് കൊ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ആ​വ​ശ്യ​ക്കാ​രി​ൽ നി​ന്നും മ​ണി​ക്കൂ​റി​ന് 1000, 500 രൂ​പ നി​ര​ക്കി​ൽ വി​ല​പേ​ശി ഇത്തരക്കാർക്ക് റൂ​മു​ക​ൾ വാ​ട​ക​യ്ക്ക് കൊ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​എ​സ്ഐ രാ​ജീ​വ് നാ​ഥ്, എം.​ജി. സ​ന്തോ​ഷ്, ശ്യാം ​ആ​ർ.​മേ​നോ​ൻ, എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.