വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് വി​ത്തും വ​ള​വും
Thursday, February 2, 2023 12:08 AM IST
കോ​ത​മം​ഗ​ലം: സ്കൂ​ൾ വ​ള​പ്പി​ൽ കൃ​ഷി ചെ​യ്യാ​ൻ സ​ന്ന​ദ്ധ​നാ​യ താ​ലൂ​ക്കി​ലെ മു​ഴു​വ​ൻ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും വി​ത്തും വ​ള​വും ന​ൽ​കു​മെ​ന്ന് എ​ന്‍റെ നാ​ട് ചെ​യ​ർ​മാ​ൻ ഷി​ബു തെ​ക്കും​പു​റം. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ കൃ​ഷി​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ എ​ന്‍റെ നാ​ട് ജ​ന​കീ​യ കൂ​ട്ടാ​യ്മ വി​ഭാ​വ​നം ചെ​യ്ത കൃ​ഷി​പാ​ഠം പ​ദ്ധ​തി കാ​ര​ക്കു​ന്നം ഫാ​ത്തി​മ എ​ൽ​പി സ്കൂ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
താ​ൽ​പ്പ​ര്യ​മു​ള്ള സ്കൂ​ളു​ക​ൾ​ക്ക് വാ​ഴ, പ​ച്ച​ക്ക​റി, ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ എ​ന്നി​വ സൗ​ജ​ന്യ​മാ​യി ന​ൽ​കും. മ​ണ്ണി​നെ​യും പ്ര​കൃ​തി​യെ​യും സ്നേ​ഹി​ക്കു​ന്ന പു​തു​ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ച​ട​ങ്ങി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​യു. ബേ​ബി, കെ.​എം. പോ​ൾ, പോ​ൾ വ​ർ​ഗീ​സ്, വി​ൻ​സെ​ന്‍റ് ജോ​സ​ഫ്, ജൂ​ലി​യ​സ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.