ഇ​ട​ത് സ്ഥാ​നാ​ർ​ഥി സ​ണ്ണി കു​ര്യാ​ക്കോ​സ് വി​ജ​യി​ച്ചു
Thursday, February 2, 2023 12:08 AM IST
കു​ത്താ​ട്ടു​കു​ളം: ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി സ​ണ്ണി കു​ര്യാ​ക്കോ​സ് വി​ജ​യി​ച്ചു. പ​ത്തി​നെ​തി​രെ 13 വോ​ട്ടു​ക​ൾ​ക്കാ​ണ് വി​ജ​യം. 25 അം​ഗ കൗ​ണ്‍​സി​ലി​ൽ 13 വോ​ട്ടു​ക​ൾ സ​ണ്ണി കു​ര്യാ​ക്കോ​സി​നും 10 വോ​ട്ടു​ക​ൾ എ​തി​ർ സ്ഥാ​നാ​ർ​ഥി പ്രി​ൻ​സ് പോ​ളി​നും ല​ഭി​ച്ചു. സ്വ​ത​ന്ത്ര അം​ഗം പി.​ജി. സു​നി​ൽ​കു​മാ​റി​ന്‍റെ വോ​ട്ട് അ​സാ​ധു​വാ​യി. ഭ​ര​ണ​പ​ക്ഷാം​ഗ​ങ്ങ​ൾ ചെ​യ്ത വോ​ട്ട് ഭ​ര​ണ​പ​ക്ഷ കൗ​ണ്‍​സി​ല​റെ കാ​ണി​ച്ചാ​ണ് പെ​ട്ടി​യി​ൽ നി​ക്ഷേ​പി​ച്ച​തെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ്രി​ൻ​സ് പോ​ൾ ജോ​ണ്‍ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റോ​ട് പ​രാ​തി​പ്പെ​ട്ടു. ഇ​തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​നാ​ൽ വോ​ട്ട് ബ​ഹി​ഷ്ക്ക​രി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് അ​ദ്ദേ​ഹം.
പ്രി​ൻ​സ് പോ​ളി​ന്‍റെ വോ​ട്ട് വി​ട്ടു​നി​ൽ​ക്കു​ന്ന വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ത്തി​യ​താ​യി റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ ആ​ർ. ശ്യാ​മ​ല​ക്ഷ്മി അ​റി​യി​ച്ചു. തു​ട​ർ​ന്ന് പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം സ​മി​തി​യി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അം​ബി​ക രാ​ജേ​ന്ദ്ര​ൻ വി​ജ​യി​ച്ചു. യു​ഡി​എ​ഫി​ൽ​നി​ന്നു പി.​സി. ഭാ​സ്ക​ര​ൻ മ​ത്സ​രി​ച്ചു. അം​ബി​ക രാ​ജേ​ന്ദ്ര​ന് 13 വോ​ട്ടും പി.​സി. ഭാ​സ്ക​ര​ന് 11 വോ​ട്ടും ല​ഭി​ച്ചു. യു​ഡി​എ​ഫി​ലെ ജോ​സ​ഫ് വി​ഭാ​ഗം അം​ഗം ബേ​ബി കീ​രാ​ന്ത​ട​ത്തി​ന്‍റെ വോ​ട്ട് അ​സാ​ധു​വാ​യി. സ്വ​ത​ന്ത്രാ​ഗം പി.​ജി. സു​നി​ൽ കു​മാ​ർ യു​ഡി​എ​ഫി​ന് വോ​ട്ടു ചെ​യ്തു.
എ​ൽ​ഡി​എ​ഫ് ധാ​ര​ണ പ്ര​കാ​രം ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ അം​ബി​ക രാ​ജേ​ന്ദ്ര​ൻ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ സ​ണ്ണി കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. 25 അം​ഗ കൗ​ണ്‍​സി​ലി​ൽ എ​ൽ​ഡി​എ​ഫ് 13, യു​ഡി​എ​ഫ് 11, സ്വ​ത​ന്ത്ര​ൻ ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല.