പ​മ്പ് ഹൗ​സി​നു ഭീ​ഷ​ണി​യാ​യ മ​രം മു​റി​ച്ചു നീ​ക്ക​ണമെന്ന്
Thursday, February 2, 2023 12:08 AM IST
പോ​ത്താ​നി​ക്കാ​ട്: പ​മ്പ് ഹൗ​സി​നു അ​പ​ക​ട ഭീ​ഷ​ണി​യാ​യി നി​ല്‍​ക്കു​ന്ന മ​രം മു​റി​ച്ചു നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. പോ​ത്താ​നി​ക്കാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ പ​റ​മ്പ​ഞ്ചേ​രി ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റി​നു സ​മീ​പം കേ​ടു​പി​ടി​ച്ചു നി​ല്‍​ക്കു​ന്ന 60 ഇ​ഞ്ചോ​ളം വ​ലു​പ്പ​മു​ള്ള ബ​ദാം മ​ര​മാ​ണ് ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന​ത്. ശ​ക്ത​മാ​യൊ​രു കാ​റ്റോ മ​ഴ​യോ ഉ​ണ്ടാ​യാ​ല്‍ മ​രം നി​ലം​പൊ​ത്തും.
ബ​ദാം വ​ള​ര്‍​ന്ന് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റി​ന്‍റെ ക​രി​ങ്ക​ല്ലു​കൊ​ണ്ട് നി​ര്‍​മി​ച്ച സം​ര​ക്ഷ​ഭി​ത്തി​ക്ക് ത​ക​രാ​റും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. മു​ന്‍​പു​ണ്ടാ​യൊ​രു കാ​റ്റി​ല്‍ ഈ ​മ​ര​ത്തി​ന്‍റെ വ​ലി​യ ഒ​രു ക​മ്പ് ഒ​ടി​ഞ്ഞു​വീ​ണ് പ്ലാ​ന്‍റി​ന് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​രു​ന്നു. ക​ന​ത്ത കാ​റ്റും മ​ഴ​യും ഉ​ള്ള​പ്പോ​ള്‍ പ്ലാ​ന്‍റി​ലെ ജീ​വ​ന​ക്കാ​ര്‍ ഭീ​തി​യോ​ടെ​യാ​ണ് പ​മ്പ് ഹൗ​സി​ല്‍ ക​ഴി​യു​ന്ന​ത്.
സ​മീ​പ​ത്തു​കൂ​ടി 11 കെ​വി വൈ​ദ്യു​ത ലൈ​ന്‍ പോ​കു​ന്നു​ണ്ട്. മ​രം വീ​ണാ​ല്‍ വ​ലി​യ അ​പ​ക​ടം സം​ഭ​വി​ക്കു​വാ​നും സാ​ധ്യ​ത​യു​ണ്ട്.
ഇ​ക്കാ​ര്യം പ​ല​വ​ട്ടം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​ട്ടും ഇ​നി​യും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ഭീ​ഷ​ണി​യാ​യി നി​ല്‍​ക്കു​ന്ന മ​രം എ​ത്ര​യും വേ​ഗം വെ​ട്ടി​മാ​റ്റി അ​പ​ക​ടം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​രും ജീ​വ​ന​ക്കാ​രും ആ​വ​ശ്യ​പ്പെ​ട്ടു.