ഏ​ക​ദി​ന ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്
Wednesday, February 1, 2023 12:12 AM IST
കൊ​ച്ചി: കാ​ക്ക​നാ​ട് സ്നേ​ഹ​നി​ല​യം സ്പെ​ഷ​ൽ സ്കൂ​ളി​ൽ സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ മെ​മ്മോ​റി​യ​ൽ സ്റ്റേ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ മെ​ന്‍റ​ലി ച​ല​ഞ്ച്ഡി​ന്‍റെ (എ​സ്ഐ​എം​സി) ആ​ഭി​മു​ഖ്യ​ത്തി​ൽ ബു​ദ്ധി​പ​ര​മാ​യ വെ​ല്ലു​വി​ളി നേ​രി​ടു​ന്ന കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി ഏ​ക​ദി​ന ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. തൃ​ക്കാ​ക്ക​ര കൗ​ണ്‍​സി​ല​ർ ഇ.​എ​ക്സ്. സൈ​മ​ണ്‍ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്ഐ​എം​സി ഡ​യ​റ​ക്ട​ർ ജെ​ൻ​സി വ​ർ​ഗീ​സ്, സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ മേ​രി മു​ല്ലൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളെ​യും അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ, നി​യ​മ​ങ്ങ​ൾ, സ്വ​ഭാ​വ​രൂ​പീ​ക​ര​ണം എ​ന്നി​വ​യെ​ക്കു​റി​ച്ചും തു​ട​ർ​ന്ന് ന​ട​ന്ന ക്ലാ​സു​ക​ൾ​ക്ക് പ്ര​ഫ. എ​ൻ.​ആ​ർ. മേ​നോ​ൻ, അ​ഡ്വ. സു​ഭാ​ഷ് സി​റി​യ​ക്ക്, കാ​ക്ക​നാ​ട് സ​ണ്‍​റൈ​സ് ഹോ​സ്പി​റ്റ​ൽ സൈ​ക്കോ​ള​ജി വി​ഭാ​ഗം ഡോ. ​നീ​ന, ഡോ. ​പ്രീ​തി, തെ​റാ​പ്പി​സ്റ്റ് അ​രു​ണ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.