ചാ​ത്യാ​ത്ത് റോ​ഡി​ല്‍ ഇ​ന്നു മു​ത​ല്‍ പാ​ര്‍​ക്കിം​ഗി​ന് ഫീ​സ്
Wednesday, February 1, 2023 12:11 AM IST
കൊ​ച്ചി: ഗോ​ശ്രീ ദ്വീ​പ് വി​ക​സ​ന അ​ഥോ​റി​റ്റി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ജി​ഡ ചാ​ത്യാ​ത്ത് റോ​ഡി​ല്‍ വാ​ഹ​ന പാ​ര്‍​ക്കിം​ഗ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള മേ​ഖ​ല​ക​ളി​ല്‍ ഇ​ന്നു​മു​ത​ല്‍ പാ​ര്‍​ക്കിം​ഗ് ഫീ​സ് ഈ​ടാ​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. പ്ര​ഭാ​ത സ​വാ​രി ക​ണ​ക്കി​ലെ​ടു​ത്ത് രാ​വി​ലെ നാ​ല് മു​ത​ല്‍ എ​ട്ടു വ​രെ പാ​ര്‍​ക്കിം​ഗ് അ​നു​വ​ദി​ക്കി​ല്ല.
സൈ​ഡ് റോ​ഡി​ന്‍റെ നി​ശ്ചി​ത ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​രു വ​രി​യാ​യി മാ​ത്രം കാ​ല്‍​ന​ട​ക്കാ​ര്‍​ക്കും സൈ​ക്കി​ള്‍ യാ​ത്ര​ക്കാ​ര്‍​ക്കും ത​ട​സ​മി​ല്ലാ​ത്ത രീ​തി​യി​ലാ​ണ് പാ​ര്‍​ക്കിം​ഗ് ക്ര​മീ​ക​രി​ക്കു​ക. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍​ക്ക് അ​ഞ്ച് രൂ​പ, കാ​ര്‍/ ഓ​ട്ടോ​റി​ക്ഷ പ​ത്ത് , ട്ര​ക്ക്/​മി​നി ലോ​റി 20 , ബ​സ്/​ലോ​റി 50 , ജെ​സി​ബി / മി​നി എ​സ്‌​ക​വേ​റ്റ​ര്‍ – 75 , ക​ണ്ടെ​യ്‌​ന​ര്‍ 100 എ​ന്നി​ങ്ങ​നെ​യാ​ണ് ഫീ​സ് നി​ര​ക്ക്.
നി​ല​വി​ല്‍ ഗ​താ​ഗ​ത നി​യ​മ​ത്തി​ന് വി​രു​ദ്ധ​മാ​യി പ്ര​ധാ​ന റോ​ഡി​നോ​ടു ചേ​ര്‍​ന്ന് വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത് മൂ​ലം ഗ​താ​ഗ​ത​ത​ട​സം, അ​പ​ക​ട​ങ്ങ​ള്‍ എ​ന്നി​വ ഉ​ണ്ടാ​കു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജി​ഡ റോ​ഡി​ലെ പാ​ര്‍​ക്കിം​ഗ് ഒ​ഴി​വാ​ക്കു​ന്ന​തി​നും ഫ്‌​ളാ​റ്റു​ക​ളോ​ട് ചേ​ര്‍​ന്നു​ള്ള സൈ​ഡ് റോ​ഡി​ന്‍റെ മ​ധ്യ​ത്തി​ലും ര​ണ്ട് അ​റ്റ​ങ്ങ​ളി​ലാ​യും പാ​ര്‍​ക്കിം​ഗ് നി​ശ്ച​യി​ച്ച് ഫീ​സ് പി​രി​ക്കാ​ന്‍ ഡി​സം​ബ​ര്‍ 13ന് ​ചേ​ര്‍​ന്ന ജ​ന​റ​ല്‍ കൗ​ണ്‍​സി​ല്‍ യോ​ഗം തീ​രു​മാ​നി​ച്ച​ത്. ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കു​ക​ളാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​ടി​സ്ഥാ​ന ചെ​ല​വു​ക​ള്‍ നി​ര്‍​വ​ഹി​ക്കു​ന്ന​തി​ന് മാ​ത്രം ഉ​ദ്ദേ​ശി​ച്ചാ​ണ് തു​ച്ഛ​മാ​യ ഫീ​സ് ഈ​ടാ​ക്കു​ന്ന​തെ​ന്നും ജി​ഡ വ്യ​ക്ത​മാ​ക്കി.