തൃ​ക്കാ​ക്ക​ര സ്റ്റേ​ഡി​യം സ്പോ​ർ​ട്സ് കോം​പ്ല​ക്സാ​ക്കും
Wednesday, February 1, 2023 12:11 AM IST
കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യം അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ന​വീ​ക​രി​ച്ച് സ്പോ​ർ​ട്സ് കോം​പ്ല​ക്സാ​ക്കി മാ​റ്റാ​ൻ ഇ​ന്ന​ലെ ഉ​മ​തോ​മ​സ് എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗം തീ​രു​മാ​നി​ച്ചു. സ്റ്റേ​ഡി​യം വി​ക​സ​ന​ത്തി​നു​ള്ള ആ​ദ്യ​ഗ​ഡു മൂ​ന്നു കോ​ടി രൂ​പ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അ​നു​വ​ദി​ച്ച​താ​യി ഉ​മ തോ​മ​സ് യോ​ഗ​ത്തെ അ​റി​യി​ച്ചു. സ്റ്റേ​ഡി​യം വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ സ്ഥ​ല​വും കൂ​ടു​ത​ൽ ഫ​ണ്ടും ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. സ്റ്റേ​ഡി​യം വി​ക​സ​ന സ​മി​തി​യും രൂ​പീ​ക​രി​ച്ചു. ഫു​ട്ബോ​ൾ ഗ്രൗ​ണ്ട്, അ​ത്‌​ല​റ്റി​ക് ട്രാ​ക്ക്, ബാ​ഡ്മി​ന്‍റ​ൺ, വോ​ളി​ബോ​ൾ കോ​ർ​ട്ടു​ക​ൾ, ജിം​നേ​ഷ്യം തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ന്ന സ്പോ​ർ​ട്സ് കോം​പ്ല​ക്സാ​കും സ്ഥാ​പി​ക്കു​ക. ന​ഗ​ര​സ​ഭാ​ അധ്യ​ക്ഷ അ​ജി​ത ത​ങ്ക​പ്പ​ൻ, സിപിഎം ​ഏ​രി​യാ സെ​ക്ര​ട്ട​റി എ.​ജി.​ ഉ​ദ​യ​കു​മാ​ർ എന്നിവർ പ്രസംഗിച്ചു.