ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ആ​രോ​ഗ്യ കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ചു
Wednesday, February 1, 2023 12:11 AM IST
ആ​ര​ക്കു​ഴ: പ​ണ്ട​പ്പി​ള്ളി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്നു​ക​ൾ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ണ്ട​പ്പി​ള്ളി സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ജീ​വ​ൻ ര​ക്ഷ​മ​രു​ന്നു​ക​ളും മ​റ്റ് അ​നു​ബ​ന്ധ വ​സ്തു​ക്ക​ളും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
ആ​ശു​പ​ത്രി​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മ​തി​രെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ എ​സ്. ശ്രീ​ദേ​വി ആ​ശു​പ​ത്രി സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. മ​രു​ന്നു​ക​ൾ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ൻ റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ജോ​സ് അ​ഗ​സ്റ്റി​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബെ​സ്റ്റി​ൻ ചേ​റ്റൂ​ർ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ജോ​ർ​ജ് തു​ട​ങ്ങി​യ​വ​രും ഡി​എം​ഒ​യ്ക്ക് ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നു.