അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ മ​ര​ണം തീ ​പൊ​ള്ള​ലേ​റ്റ്
Wednesday, February 1, 2023 12:10 AM IST
കൂ​ത്താ​ട്ടു​കു​ളം: അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ മ​ര​ണം തീ ​പൊ​ള്ള​ലേ​റ്റ​തി​നെ തു​ട​ർ​ന്നെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. തി​ങ്ക​ളാ​ഴ്ച വ​ട​ക​ര സെ​ന്‍റ് ജോ​ണ്‍​സ് സ്കൂ​ളി​നു സ​മീ​പ​ത്തെ വീ​ടി​ന് പി​ന്നി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ആ​സാം സ്വ​ദേ​ശി ബാ​ബൂ​ൾ ഹു​സൈ​ന്‍റെ (36) മ​ര​ണം ശ​രീ​ര​ത്തു​ണ്ടാ​യ പൊ​ള്ള​ലി​നെ​തു​ട​ർ​ന്നാ​ണെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്.
ബാ​ബൂ​ളി​ന്‍റെ ശ​രീ​ര​ത്ത് തീ ​പൊ​ള്ള​ലി​നു പു​റ​മേ ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ക​ളും ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​വ ആ​ത്മ​ഹ​ത്യ ശ്ര​മ​ത്തി​നി​ടെ ബാ​ബൂ​ൾ ഹു​സൈ​ൻ സ്വ​യം ശ​രീ​ര​ത്തു​ണ്ടാ​ക്കി​യ മു​റി​വു​ക​ളാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ഈ ​മു​റി​വു​ക​ൾ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കു​ന്ന​ത​ല്ലെ​ന്നാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.
ത​ലേ​ന്ന് രാ​ത്രി ഭാ​ര്യ റു​ക്സാ​ന​യു​മാ​യി വ​ഴ​ക്കു​ണ്ടാ​വു​ക​യും റു​ക്സാ​ന​യെ ബാ​ബൂ​ൾ മ​ർ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബാ​ബൂ​ലി​ന്‍റെ ശ​രീ​ര​ത്ത് ക​ണ്ട മു​റി​വു​ക​ളും തീ ​പൊ​ള്ള​ലും സം​ശ​യ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സും ഫോ​റ​ൻ​സി​ക് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യി​രു​ന്നു. ശേ​ഷം ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്യു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. സം​സ്കാ​രം പി​ന്നീ​ട് ആ​സാ​മി​ൽ ന​ട​ക്കും.