പോലീസ് കോണ്‍സ്റ്റബിള്‍ കായിക ക്ഷമതാ പരീക്ഷ
Wednesday, February 1, 2023 12:08 AM IST
കൊ​ച്ചി: പോ​ലീ​സ് (ടെ​ലി ക​മ്യൂ​ണി​ക്കേ​ഷ​ന്‍) വ​കു​പ്പി​ലെ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍ (ടെ​ലി ക​മ്യൂ​ണി​ക്കേ​ഷ​ന്‍) (കാ​റ്റ​ഗ​റി ന​മ്പ​ര്‍ 250/2021) ത​സ്തി​ക​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ചു​രു​ക്ക​പ്പ​ട്ടി​ക​യി​ല്‍ (എ​റ​ണാ​കു​ളം മേ​ഖ​ല​യി​ലെ) ഉ​ള്‍​പ്പെ​ട്ട ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കാ​യു​ള​ള ശാ​രീ​രി​ക അ​ള​വെ​ടു​പ്പും കാ​യി​ക​ക്ഷ​മ​താ പ​രീ​ക്ഷ​യും എ​ഴ്, എ​ട്ട്, ഒ​മ്പ​ത്, 10 തീ​യ​തി​ക​ളി​ല്‍ ഫാ​ക്ട് ടൗ​ണ്‍​ഷി​പ്പ് ഹൈ​സ്‌​കൂ​ള്‍, ഉ​ദ്യോ​ഗ​മ​ണ്ഡ​ല്‍, ഏ​ലൂ​ര്‍ ക​ള​മ​ശേ​രി ഗ്രൗ​ണ്ടി​ലും ന​ട​ത്തും. അ​ര്‍​ഹ​രാ​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ പി​എ​സ്‌​സി​യു​ടെ www.keralapsc.gov.in വെ​ബ്‌​സൈ​റ്റി​ല്‍ നി​ന്നും പ്രാ​യോ​ഗി​ക പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​കേ​ണ്ട അ​ഡ്മി​ഷ​ന്‍ ടി​ക്ക​റ്റ്, മ​റ്റ് നി​ർ​ദേ​ശ​ങ്ങ​ള്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്‌​തെ​ടു​ത്ത് എ​ത്ത​ണം.

ബിനാലെയിലേത് കരുത്തും ഓജസുമുറ്റ സൃഷ്ടികളെന്ന് ജർമന്‍ അംബാസഡര്‍

കൊ​ച്ചി: ലോ​ക​ത്തെ ത​ന്നെ മ​ഹ​ത്താ​യ ക​ലാ​പ്ര​ദ​ര്‍​ശ​ന​മാ​ണ് കൊ​ച്ചി മു​സി​രി​സ് ബി​നാ​ലെ​യെ​ന്ന് ഇ​ന്ത്യ​യി​ലെ ജ​ർ​മ​ന്‍ അം​ബാ​സ​ഡ​റും ക​ലാ​ച​രി​ത്ര പ​ണ്ഡി​ത​ന​മാ​യ ഡോ. ​ഫി​ലി​പ്പ് അ​ക്ക​ര്‍​മാ​ന്‍. ക​രു​ത്തും ഓ​ജ​സു​മു​റ്റ രാ​ഷ്ട്രീ​യം ഉ​ള്‍​ക്കൊ​ള്ളു​ന്ന സൃ​ഷ്ടി​ക​ളാ​ണ് കൊ​ച്ചി ബി​നാ​ലെ​യി​ല്‍ ദൃ​ശ്യ​മാ​കു​ന്ന​ത്.
ആ​ന്ത​രി​കാ​ര്‍​ത്ഥ​ങ്ങ​ള്‍ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന, പു​തി​യ അ​വ​ബോ​ധ​മു​ണ്ടാ​ക്കു​ന്ന, പ്ര​തി​ക​രി​ക്കു​ന്ന​വ​യാ​ണ് ബി​നാ​ലെ​യി​ലെ പ്ര​കാ​ശ​ന​ങ്ങ​ളെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡോ. ​ഫി​ലി​പ് അ​ക്ക​ര്‍​മാ​നെ ഫോ​ര്‍​ട്ടു​കൊ​ച്ചി ആ​സ്പി​ന്‍​വാ​ള്‍ ഹൗ​സി​ല്‍ ബി​നാ​ലെ ഫൗ​ണ്ടേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ബോ​സ് കൃ​ഷ്ണ​മാ​ചാ​രി സ്വീ​ക​രി​ച്ചു.