യുക്രെയ്നിൽ നിന്നു മടങ്ങിയെത്തിയ വിദ്യാർഥികൾ വീണ്ടും വിദേശത്തേക്ക്
Wednesday, February 1, 2023 12:08 AM IST
നെ​ടു​മ്പാ​ശേരി: യുക്രെയ്നി​ലെ യു​ദ്ധ​ഭൂ​മി​യി​ൽ നി​ന്ന് തി​രി​ച്ചെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്ത്യ​യി​ൽ തു​ട​ർ​പ​ഠ​ന​ത്തി​ന് അ​വ​സ​രം ന​ൽ​കു​മെ​ന്ന കേ​ന്ദ്ര-സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ പ്ര​ഖ്യാ​പ​നം ജ​ല​രേ​ഖ​യാ​യി. ഇ​തു സാ​ധ്യ​മ​ല്ലെന്ന് നാ​ഷ​ണ​ൽ മെ​ഡി​ക്ക​ൽ ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി​യതോടെ വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ തു​ട​ർ​പ​ഠ​ന​ത്തി​ന് അ​വ​സ​രം തേടുകയാണ്.
റഷ്യ-യുക്രെയ്ൻ യു​ദ്ധ​സമയത്ത് യു​ക്രെയ്നി​ൽ നി​ന്ന് 18,000 മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥിക​ളാണ് ഇ​ന്ത്യ​യി​ലേക്ക് തി​രി​ച്ചെ​ത്തി​യെ​ന്ന് കേ​ര​ള യു​ക്രെയ്​ൻ മെ​ഡി​ക്ക​ൽ സ്റ്റു​ഡ​ൻ​സ് ആ​ൻഡ് പേ​രന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പറഞ്ഞു. ഇ​തി​ൽ 2,700 പേർ മ​ല​യാ​ളികളാണ്.
ജോ​ർ​ജി​യ, കാ​ൾ​സോ​വ, ഹം​ഗ​റി, അ​ർ​മീ​നി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളാ​ണ് ഇവർക്ക് തു​ട​ർ​പ​ഠ​ന​ത്തി​ന് അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ള്ള​ത്. യു​ക്രെയ്​നി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ളെ കൊ​ണ്ടുപോ​യ ഏ​ജ​ൻ​സി​ക​ൾ ത​ന്നെ​യാ​ണ് സീ​റ്റ് വാ​ങ്ങി കൊ​ടു​ക്കാ​ൻ നിലവിൽ രം​ഗ​ത്തു​ള്ള​ത്. യു​ക്രെയ്​നി​ൽ ഒ​രു വ​ർ​ഷ​ത്തെ ഫീ​സാ​യി അ​ട​ച്ച എ​ട്ട് ല​ക്ഷ​ത്തി​ൽ​പ്പ​രം രൂ​പ ഇ​വ​ർ​ക്ക് ന​ഷ്ട​പ്പെ​ടും. പോ​ക്ക് വ​ര​വ് ചെ​ല​വ് ഇ​തി​ന് പു​റ​മെ​യാ​ണ്.
കേ​ര​ള​ത്തി​ൽ നി​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ൾ ജോ​ർ​ജി​യി​ലേ​ക്ക് പോ​കാനാണ് തയാ​റെ​ടു​ക്കു​ന്ന​ത്. നെ​ടു​മ്പാ​ശേ​രി മേ​ഖ​ല​യി​ൽ നി​ന്നു മാ​ത്രം പ​തി​ന​ഞ്ചോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ഉ​ണ്ട്.
നാ​ഷ​ണ​ൽ മെ​ഡി​ക്ക​ൽ ക​മ്മീഷന്‍റെ ഉ​പ​ദേ​ശം പ​രി​ഗ​ണി​ച്ചാ​ണ് ജോ​ർ​ജി​യി​ലേ​ക്ക് പോ​കു​ന്ന​തെ​ന്ന് തു​രു​ത്തി​ശേ​രി​യി​ൽ പ​റ​വ​ട്ടി മീ​നു, കോ​ഴി​പ​റ​മ്പ​ത്ത് ഹെ​ല​ൻ എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. യു​ക്രെയ്​ൻ ആ​സ്ഥാ​ന​മാ​യുള്ള മൂ​ന്ന് സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ജോ​ർ​ജിയ​യി​ൽ മൊ​ബി​ലി​റ്റി പ​ഠ​നം ന​ട​ത്തു​ന്നു​ണ്ട്. ഇ​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തു​ട​ർപ​ഠ​ന​ത്തി​ന് കൂ​ടു​ത​ൽ സ​ഹാ​യ​ക​മാ​ണ്. ട്യൂ​ഷ​ൻ ഫീ​സ് ജോ​ർ​ജി​യ​യി​ൽ പ്ര​തി​വ​ർ​ഷം യു​ക്രെയ്നിനേ​ക്കാ​ളും 84,000 രൂ​പ അ​ധി​ക​മാ​ണ്. ഹോ​സ്റ്റ​ൽ ചെ​ല​വും കൂ​ടു​ത​ൽ ആ​യി​രി​ക്കും.
ഭൂ​രി​ഭാ​ഗം വി​ദ്യാ​ർ​ഥിക​ളു​ടെ കു​ടും​ബ​ങ്ങ​ളും ബാ​ധ്യ​ത​യി​ലാ​ണ് കു​ട്ടി​ക​ളെ അ​യ​ക്കു​ന്ന​ത്. മ​ക്ക​ളു​ടെ ഭാ​വി മു​ന്നി​ൽ ക​ണ്ടാ​ണ് വ​ൻ സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഏ​റ്റെ​ടു​ക്കു​വാ​ൻ ത​യാ​റാ​കു​ന്നതെ​ന്ന് ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ പ​റ​ഞ്ഞു.
യു​ക്രെയ്നിൽ ബാ​ങ്കു​ക​ളും കോ​ള​ജു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. ഇ​ത് മൂ​ലം ഓ​ൺ​ലൈ​ൻ പ​ഠ​ന​വും അ​സാ​ധ്യ​മാ​ണ്. അ​ടു​ത്ത ആ​ഴ്ച​യി​ൽ ജോ​ർ​ജി​യ​യി​ലേ​ക്ക് പോ​കാൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നെ​ടു​മ്പാ​ശേ​രി മേ​ഖ​ല​യി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ.