ഇ​സ്ര​യേ​ലി യ​ഹൂ​ദസം​ഘം പ​റ​വൂ​ർ ജൂ​ത​പ്പ​ള്ളി സ​ന്ദ​ർ​ശി​ച്ചു
Monday, January 30, 2023 11:55 PM IST
പറവൂർ: ഇ​സ്ര​യേ​ലി​ൽ നി​ന്നു​ള്ള 35 പേ​ര​ട​ങ്ങു​ന്ന ജൂ​തസം​ഘം മു​സി​രി​സ് പൈ​തൃ​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ പ​റ​വൂ​ർ, ചേ​ന്ദ​മം​ഗ​ലം, മാ​ള ജൂ​ത​പ​ള്ളി​ക​ൾ സ​ന്ദ​ർ​ശി​ച്ചു. 1950ക​ളി​ൽ ഇ​സ്രാ​യേ​ലി​ലേ​ക്ക് മ​ട​ങ്ങി​യ ജൂ​ത​ന്മാ​രു​ടെ പി​ൻ​ത​ല​മു​റ​ക്കാ​രാ​ണ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.
പ​റ​വൂ​ർ, എ​റ​ണാ​കു​ളം, ആ​ലു​വ, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ൽ താ​മ​സി​ച്ചി​രു​ന്ന​വ​രാ​യി​രു​ന്നു സം​ഘാ​ംഗ​ങ്ങ​ളു​ടെ പൂ​ർ​വി​ക​ർ. ഭൂ​രി​ഭാ​ഗം പേ​രും ത​ങ്ങ​ളു​ടെ ശൈ​ശ​വ -ബാ​ല്യ​കാ​ല​ങ്ങ​ളി​ൽ ഇ​സ്രാ​യേ​ലി​ലേ​ക്ക് മ​ട​ങ്ങി​യ​വ​രാ​ണ്. ഇ​വ​ർ അ​തി​നുശേ​ഷം ആ​ദ്യ​മാ​യാ​ണ് പ​റ​വൂ​ർ, ചേ​ന്ദ​മം​ഗ​ലം, മാ​ള പ്ര​ദേ​ശ​ത്തേ​ക്ക് തി​രി​കെ വ​രു​ന്ന​ത്. സം​ഘ​ത്തി​ലെ എ​ല്ലാ​വ​രും മ​ല​യാ​ള​മാ​ണ് സം​സാ​രി​ക്കു​ന്ന​ത്. ഇ​സ്രാ​യേ​ലി​ൽ ത​ങ്ങ​ളു​ടെ വീ​ട്ടി​ൽ ഇ​പ്പോ​ഴും മ​ല​യാ​ളം സം​സാ​രി​ക്കു​ന്നു​ണ്ടെ​ന്ന് സം​ഘ​ത്തെ അ​നു​ഗ​മി​ക്കു​ന്ന മോ​സേ റെ​ഗെ​വ് പ​റ​ഞ്ഞു. പൈ​തൃ​ക പ​ദ്ധ​തി മ്യൂ​സി​യം മാ​നേ​ജ​ർ കെ.ബി. നി​മ്മി, ജൂ​ണിയ​ർ എ​ക്സി​ക്യൂ​ട്ടീ​വ് അ​ഖി​ൽ എ​സ്. ഭ​ദ്ര​ൻ, സു​ലേ​ഖ എ​ന്നി​വ​ർ ചേ​ർ​ന്ന് സം​ഘ​ത്തെ സ്വീ​ക​രി​ച്ചു.