മ​ര​ട് ന​ഗ​ര​സ​ഭ​യി​ൽ കൈയാ​ങ്ക​ളി; അ​ഞ്ചു പേ​ർ ആ​ശു​പ​ത്രി​യി​ൽ
Monday, January 30, 2023 11:55 PM IST
മ​ര​ട്: ന​ഗ​ര​സ​ഭ​യി​ൽ കൗ​ൺ​സി​ൽ യോ​ഗ​ത്തി​നി​ടെ​യു​ണ്ടാ​യ കൈ​യാ​ങ്ക​ളി​യി​ൽ അ​ഞ്ചു​പേ​ർ ആ​ശു​പ​ത്രി​യി​ൽ. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ. ര​ശ്മി സ​ന​ൽ നെ​ട്ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും കൗ​ൺ​സി​ല​ർ​മാ​രാ​യ ബേ​ബി പോ​ൾ, ദി​ഷ പ്ര​താ​പ​ൻ, സി.​ടി. സു​രേ​ഷ്, എ.​കെ. അ​ഫ്സ​ൽ എ​ന്നി​വ​ർ മ​ര​ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.45 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കൗ​ൺ​സി​ൽ യോ​ഗം ക​ഴി​ഞ്ഞ് ചെ​യ​ർ​മാ​ൻ ഹാ​ളി​ന് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ത​ട​യാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ ത​ങ്ങ​ളു​ടെ കൗ​ൺ​സി​ല​ർ ബേ​ബി പോ​ളി​നെ ത​ള്ളി​യി​ട്ടു​വെ​ന്നും ത​ല​യ​ടി​ച്ച് നി​ല​ത്ത് വീ​​ണ് പ​രി​ക്കേ​റ്റ​​ന്നും യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ചു. കൈയാങ്കളി കണ്ട വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ അ​ഡ്വ. ര​ശ്മി സ​നി​ൽ ബോ​ധം​കെ​ട്ട് വീ​ഴു​ക​യാ​യി​രു​ന്നു.
ഇ​തേ​ത്തു​ട​ർ​ന്ന് യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ ത​ങ്ങ​ളെ കൈ​യേ​റ്റം ചെ​യ്തെ​ന്നാ​രോ​പി​ച്ച് എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രും രം​ഗ​ത്തെ​ത്തി. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് മ​ര​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.
വി​ക​സ​നം അ​ട്ടി​മ​റി​ക്കാ​നു​ള്ള പ്ര​തി​പ​ക്ഷ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ് ഇ​ന്ന​ലെ ന​ട​ന്ന സം​ഭ​വ​ങ്ങ​ളെ​ന്ന് മ​ര​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി ആ​ശാ​ൻ പ​റ​മ്പി​ൽ ആ​രോ​പി​ച്ചു.
മ​ര​ട് ന​ഗ​ര​സ​ഭ ന​ട​ത്തിവ​രു​ന്ന പവികസനപ്രവ​ർ​ത്ത​ന​ങ്ങ​ൾ ഇ​ക​ഴ്ത്തി കാ​ണി​ക്കു​ക എ​ന്ന​താ​ണ് ഈ ​സ​മ​രനാ​ട​ക​ങ്ങ​ളു​ടെ ഉ​ദ്ദേ​ശ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മ​ന​പ്പൂ​ർ​വം പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​നു​ള്ള പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ശ്ര​മ​ങ്ങ​ളെ ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി നേ​രി​ടു​മെ​ന്നും ചെയർ മാൻ അ​റി​യി​ച്ചു.