പുല്ലുവഴി ഡബിൾപാലം ഒറ്റപ്പാലമാക്കാൻ ഉടൻ നടപടി വേണമെന്ന് ഹൈക്കോടതി
Monday, January 30, 2023 11:55 PM IST
പെ​രു​മ്പാ​വൂ​ർ: പു​ല്ലു​വ​ഴി ഡ​ബി​ൾ​പാ​ലം ഒ​റ്റ​പ്പാ​ല​മാ​ക്കു​ന്ന​തി​നു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പാ​ല​ങ്ങ​ൾ വി​ഭാ​ഗം ചീ​ഫ് എ​ൻ​ജി​നീ​യ​ർ​ക്ക് കേ​ര​ള ഹൈ​ക്കോ​ട​തി ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി.
പാ​ലം നി​ർ​മാ​ണ​ത്തി​ൽ കാ​ല​താ​മ​സം വ​രു​ത്തു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ക​ർ​മ​സ​മി​തി ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് പു​ല്ലു​വ​ഴി ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​ക്കു​ക​യും തു​ട​ർ​ന്ന് ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്.