നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ മോ​ഷ​ണം
Monday, January 30, 2023 11:53 PM IST
മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ കാ​ർ​ഷി​ക സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ മോ​ഷ​ണം. ന​ഗ​ര​ത്തി​ൽ വെ​ള്ളൂ​ർ​ക്കു​ന്ന​ത്ത് പ്ര​സ് ക്ല​ബ് മ​ന്ദി​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മെ​ഡി​ക്ക​ൽ സ്റ്റോ​റി​ലാ​ണ് ഞാ​യ​റാ​ഴ്ച്ച പു​ല​ർ​ച്ചെ 3.30ഓ​ടെ മോ​ഷ​ണം ന​ട​ന്ന​ത്. ഷ​ട്ട​റി​ന്‍റെ താ​ഴ് ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് അ​ക​ത്ത് ക​ട​ന്ന​ത്. മേ​ശ​യ്ക്കു​ള്ളി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ഞൂ​റോ​ളം രൂ​പ മോ​ഷ്ടി​ച്ചു.
ഷ​ട്ട​റി​ന് മു​ന്നി​ലു​ള്ള കൈ​വ​രി​യി​ൽ ബോ​ർ​ഡ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​തി​നാ​ൽ താ​ഴ് ത​ക​ർ​ക്കു​ന്ന​ത് റോ​ഡി​ലൂ​ടെ പോ​കു​ന്ന​വ​ർ​ക്ക് കാ​ണാ​നാ​വി​ല്ല. ശ​നി​യാ​ഴ്ച്ച വൈ​കു​ന്നേ​രം സ്റ്റോ​ർ പൂ​ട്ടി ഞാ​യ​ർ അ​വ​ധി​യ്ക്ക് ശേ​ഷം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ജീ​വ​ന​ക്കാ​ർ എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം വി​വ​രം അ​റി​ഞ്ഞ​ത്. മോ​ഷ​ണം ന​ട​ത്തു​ന്ന​ത് സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി കേ​സെ​ടു​ത്തു.