പ​ശു​ക്ക​ൾക്ക് ഭക്ഷ്യവിഷബാധ
Monday, January 30, 2023 11:53 PM IST
കൂ​ത്താ​ട്ടു​കു​ളം: മേ​ഖ​ല​യി​ൽ കാ​ലി​ത്തീ​റ്റ ക​ഴി​ച്ച പ​ശു​ക്ക​ൾ​ക്ക് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടെ​ത്തി. സ്വ​കാ​ര്യ ക​ന്പ​നി കാ​ലി​ത്തീ​റ്റ​യു​ടെ ബി22 ​ബാ​ച്ച് ന​ന്പ​റി​ൽ​പ്പെ​ട്ട കാ​ലി​ത്തീ​റ്റ ക​ഴി​ച്ച പ​ശു​ക്ക​ൾ​ക്കാ​ണ് വ്യാ​പ​ക രോ​ഗ​ബാ​ധ​യെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ഇ​ല​ഞ്ഞി​യി​ൽ ഇ​രു​ന്നൂ​റോ​ളം പ​ശു​ക്ക​ളി​ൽ രോ​ഗ ബാ​ധ​യു​ള്ള​താ​യി പ​റ​യു​ന്നു.

തി​രു​മാ​റാ​ടി​ൽ 29ഉം, ​കൂ​ത്താ​ട്ടു​കു​ള​ത്ത് ഒ​രു പ​ശു​വി​നും സ​മാ​ന ല​ക്ഷ​ണ​ങ്ങ​ളു​ണ്ട്. മി​ക്ക ക​ർ​ഷ​ക​രും കൂ​ത്താ​ട്ടു​കു​ള​ത്തെ ഏ​ജ​ൻ​സി എ​ത്തി​ച്ചു ന​ൽ​കി​യ കാ​ലി​ത്തീ​റ്റ​യാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. വ​യ​റി​ള​ക്ക​വും പാ​ലു​ൽ​പ്പാ​ദ​ന​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വും കാ​ണ​പ്പെ​ട്ട​തി​നേ​ത്തു​ട​ർ​ന്ന് ക​ർ​ഷ​ക​ർ വെ​റ്റ​റി​ന​റി ഡോ​ക്ട​റു​ടെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു. ക​ടു​ത്ത വ​യ​റി​ള​ക്ക​ത്തേ​ത്തു​ട​ർ​ന്ന് പ​ശു​ക്ക​ൾ കു​ഴ​ഞ്ഞു വീ​ഴു​ന്ന അ​വ​സ്ഥ​യാ​ണ്.

ഇ​ത്ത​ര​ത്തി​ൽ ഇ​ല​ഞ്ഞി​യി​ൽ അ​ഞ്ചു പ​ശു​ക്ക​ൾ കു​ഴ​ഞ്ഞു​വീ​ണു. വെ​ള്ളി​യാ​ഴ്ച എ​ത്തി​യ കാ​ലി​ത്തീ​റ്റ ക​ഴി​ച്ച പ​ശു​ക്ക​ളി​ലാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. പാ​ല​ക്കു​ഴി​യി​ൽ രോ​ഗ ബാ​ധ​യി​ല്ല. ഇ​വി​ടെ മ​റ്റൊ​രു ബ്രാ​ന്‍റി​ന്‍റെ ഡീ​ല​ക്സ് ഇ​നം തീ​റ്റ​യാ​ണ് ന​ൽ​കു​ന്ന​ത്. ഇ​ല​ഞ്ഞി​യി​ൽ രോ​ഗം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന പ​ശു​ക്ക​ളു​ടെ ക​ണ​ക്കു​ക​ൾ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ചി​ല ഫാ​മു​ക​ളി​ൽ 50 ലേ​റെ പ​ശു​ക്ക​ൾ​ക്ക് രോ​ഗം ഉ​ണ്ടാ​യി​ട്ടു​ണ്ട്.

കാ​ലി​ത്തീ​റ്റ ക​ഴി​ച്ച പ​ശു​ക്ക​ൾ മാ​ത്ര​മാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ക്കു​ന്ന​തെ​ന്ന് വെ​റ്റ​റി​ന​റി ഡോ​ക്ട​ർ പ​റ​ഞ്ഞു. പ​ശു​ക്ക​ൾ മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ന്ന​താ​യും രോ​ഗ​ല​ക്ഷ​ണം ക​ണ്ടു​തു​ട​ങ്ങി​യ​പ്പോ​ൾ ത​ന്നെ ക​ർ​ഷ​ക​ർ മ​രു​ന്ന് ന​ൽ​കി തു​ട​ങ്ങി​യി​രു​ന്ന​താ​യും ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.