പഴകിയ കോ​ഴിയി​റ​ച്ചി: തെ​ളി​വെ​ടു​പ്പ് ന​ട​ത്തി
Monday, January 30, 2023 11:52 PM IST
ക​ള​മ​ശേ​രി: പ​ഴ​കി​യ കോ​ഴിയി​റ​ച്ചി പി​ടി​കൂ​ടി​യ കേ​സി​ലെ പ്ര​തി​ക​ളെ ഇ​റ​ച്ചി സൂ​ക്ഷി​ച്ചി​രു​ന്ന വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ക​ള​മ​ശേ​രി കൈ​പ്പ​ട മു​ക​ളി​ൽ 20/144 ന​മ്പ​ർ വീ​ട്ടി​ലാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ ര​ണ്ടുദി​വ​സ​ങ്ങ​ളി​ൽ ഇ​റ​ച്ചി വി​ത​ര​ണം ചെ​യ്ത ബി​ല്ലി​ൽ പേ​രു​ള്ള​ വി​വി​ധ ഹോ​ട്ട​ലു​ക​ളി​ലെ​ത്തി​ച്ചാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്. തെ​ളി​വെ​ടു​പ്പി​നു ശേ​ഷം പ്ര​തി​ക​ളെ ജ​യി​ലി​ൽ തി​രി​ച്ചാ​ക്കി​. ഒ​ന്നാം പ്ര​തി മ​ണ്ണാ​ർ​ക്കാ​ട് തി​രു​വി​ഴ​ക്കു​ന്ന് ഒ​തു​ക്കും​പു​റ​ത്ത് ഒ. ​ജു​നൈ​സി(37)​നെ​യും സ​ഹാ​യി​യാ​യ ര​ണ്ടാം പ്ര​തി മ​ണ്ണാ​ർ​ക്കാ​ട് കോ​ട്ടോ​പ​ടം ചോ​ല​ക്ക​ൽ വീ​ട്ടി​ൽ സി. ​നി​സാ​ബി(33)​നെ​യു​മാ​ണ് തെ​ളി​വെ​ടു​പ്പി​നാ​യി കൊ​ണ്ടു​വ​ന്ന​ത്. ഇ​ന്ന​ലെ 10 ഓ​ടെ കൈ​പ്പ​ട​മു​ക​ളി​ലെ വീ​ട്ടി​ലും കൊ​ച്ചി​യി​ലെ മൂ​ന്ന് ഹോ​ട്ട​ലു​ക​ളി​ലും കൊ​ണ്ടു​പോ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.​

കോ​ഴിയി​റ​ച്ചി വി​ല്പ​ന ന​ട​ത്തി​യ ക​ട​ക​ളു​ടെ ബി​ല്ലു​ക​ൾ പ​രി​ശോ​ധി​ച്ചാ​ണ് ക​ട​ക​ൾ നി​ശ്ച​യി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​ട്ടു​ള്ള​ത്. ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. 10 വ​ർ​ഷം വ​രെ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ളാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്.