പു​ളി​യ​നം സ്കൂളി​ൽ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു
Monday, January 30, 2023 12:31 AM IST
നെ​ടു​മ്പാ​ശേ​രി: പു​ളി​യ​നം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ൾ പ്ലാ​റ്റി​നം ജൂ​ബി​ലിയാഘോ​ഷം റോ​ജി എം. ​ജോ​ൺ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​എ​ൻ.​ന​ന്ദ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി.
എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്കും ക​ലാ-​കാ​യി​ക രം​ഗ​ത്തെ വി​ജ​യി​ക​ൾ​ക്കു​മു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.വി. പ്ര​ദീ​ഷ് വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് ഷൈ​നി ജോ​ർ​ജ്, പാ​റ​ക്ക​ട​വ് പ​ഞ്ചാ​. പ്ര​സി​ഡ​ന്‍റ് എ​സ്.വി. ​ജ​യ​ദേ​വ​ൻ, പി.പി. ജോ​യ്, താ​രാ സ​ജീ​വ്, പി.ആ​ർ. രാ​ജേ​ഷ്, പി. ​അം​ബി​ക, പ്രി​ൻ​സി​പ്പ​ൽ എം.എം. റി​യാ​മോ​ൾ, പ്രധാനാധ്യാപിക പി.ഒ. കൊ​ച്ചു​റാ​ണി തുടങ്ങിയവർ സം​സാ​രി​ച്ചു.