ബൈ​ക്ക് ക​ത്തി ന​ശി​ച്ചു
Saturday, January 28, 2023 12:13 AM IST
ക​ള​മ​ശേ​രി: സൗ​ത്ത് ക​ള​മ​ശേ​രി​യി​ൽ സ്വി​ഗി​യു​ടെ ഓ​ൺ​ലൈ​ൻ ഭ​ക്ഷ​ണ വി​ത​ര​ണ കേ​ന്ദ്ര​ത്തി​ൽ മു​ന്നി​ൽ ബൈ​ക്ക് ക​ത്തി ന​ശി​ച്ചു. വെ​ള്ളി​യാ​ഴ്ച ഉച്ചയ്്ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. സ്വി​ഗി ജീ​വ​ന​ക്കാ​ര​നാ​യ ഇ​രി​ങ്ങാ​ല​ക്കു​ട വെ​സ്റ്റ് കോ​മ്പാ​റ സ്വ​ദേ​ശി ചി​റ​യാ​ട​ൻ വീ​ട്ടി​ൽ വി​ഷ്ണു വി​ൽ​സ​ന്‍റെ കെഎ​ൽ41 - 5340 ബൈ​ക്കാ​ണ് പൂ​ർണ​മാ​യും ക​ത്തി​ന​ശി​ച്ച​ത്.
തോ​ഷി​ബ​ക്ക് സ​മീ​പം വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന വി​ഷ്ണു താ​മ​സ​സ്ഥ​ല​ത്ത് നി​ന്നും, സ്വി​ഗി കേ​ന്ദ്ര​ത്തി​ൽ ഭ​ക്ഷ​ണം എ​ടു​ക്കാ​ൻ എ​ത്തി സ്ഥാ​പ​ന​ത്തി​ന് മു​ന്നി​ൽ ബൈ​ക്ക് പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ക​യാ​യി​രു​ന്നു. പെ​ട്ടെ​ന്ന്പെ​ട്രോ​ൾ ടാ​ങ്കി​ന് സ​മീ​പ​ത്ത് ആ​ദ്യം പു​ക ഉ​യ​ർ​ന്നു. തു​ട​ന്ന് ആ​ളി ക​ത്തു​ക​യാ​യി​രു​ന്നു.

കു​ട്ടി​ക​ളെ ക​യ​റ്റാ​ത്ത
ബ​സു​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി

പെ​രു​മ്പാ​വൂ​ർ: ഒ​ക്ക​ൽ ബ​സ് സ്റ്റോ​പ്പി​ൽ യ​ഥാ​സ്ഥാ​ന​ത്ത് നി​ർ​ത്താ​തെ​യും കു​ട്ടി​ക​ളെ ക​യ​റ്റാ​തെ​യും ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്നു എ​ന്ന സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ലി​ന്‍റെ​യും പി​ടി​എ പ്ര​സി​ഡ​ന്‍റി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പെ​രു​മ്പാ​വൂ​ർ ജോ​യി​ന്‍റ് ആ​ർ​ടി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ പി​ടി​യി​ലാ​യ​ത് നി​ര​വ​ധി ബ​സു​ക​ൾ.
ലൈ​സ​ൻ​സ് ഇ​ല്ലാ​തെ സ​ർ​വീ​സ് ന​ട​ത്തി​യ മൂ​ന്ന് ബ​സു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു. ഒ​രു ബ​സി​ന്‍റെ ഫി​റ്റ്ന​സ് റ​ദ്ദാ​ക്കി. ജോ​യി​ന്‍റ് ആ​ർ​ടി​ഒ പ്ര​കാ​ശ്, എ​എം​വി​ഐ എ​സ്. ഷി​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.