അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ട്: കെ​പി​എ​സ്ടി​എ
Thursday, January 26, 2023 12:27 AM IST
കൊ​ച്ചി: പി​എ​സ്‌സിയുടെ ​അ​ഡ്വൈ​സ് മെ​മ്മോ ല​ഭി​ച്ച യു​പി​എ​സ്ടി അ​ധ്യാ​പ​ക​രു​ടെ നി​യ​മ​ന​ത്തി​ൽ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​ൽ നി​ന്നു സ്വ​ജ​ന പ​ക്ഷ​പാ​ത​വും ക്ര​മ​ക്കേ​ടും ന​ട​ത്തി​യ​താ​യി കെ​പി​എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു. നാ​ലു മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​ക​ളു​ള്ള അ​ധ്യാ​പ​ക​ർ​ക്കു സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​യ​മ​നം ന​ൽ​ക​ണ​മെ​ന്ന സാ​മാ​ന്യ മ​ര്യാ​ദ​ കാ​ണി​ക്കാ​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ത​യാ​റാ​യി​ല്ല.
ഒ​രു സം​ഘ​ട​ന​യി​ൽ ചേ​രാ​ൻ ത​യാ​റാ​കാ​തി​രു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തും വെ​ല്ലു​വി​ളി​ച്ച​തും ഡെപ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും ന​ട​പ​ടി എ​ടു​ത്തി​ല്ല. ആ ​ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ജി​ല്ല​യു​ടെ കി​ഴ​ക്കേ അ​റ്റ​ത്ത് നി​യ​മി​ച്ച​ത് അ​നീ​തി​യാ​ണ്. പൊ​തു വി​ദ്യാ​ഭ്യാ​സ​രം​ഗം രാ​ഷ്ട്രീ​യവ​ത്ക​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തിരേ നി​യ​മ​പ​ര​മാ​യും ജ​നാ​ധി​പ​ത്യ​പ​ര​മാ​യും പോ​രാ​ടു​മെ​ന്നും കെ​പി​എ​സ്ടി​എ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​യു. സാ​ദ​ത്ത്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്ത് മാ​ത്യു, ജി​ല്ലാ സെ​ക്ര​ട്ട​റി അ​ജി​മോ​ൻ പൗ​ലോ​സ്, തോ​മ​സ് ഹ​ണി, എം.എം. മൈ​ക്കി​ൾ എ​ന്നി​വ​ർ ഡി​ഡി​യു​ടെ ചേ​ബ​റി​ലെ​ത്തി പ്ര​തി​ഷേ​ധി​ച്ചു.