ജി​സി​ഡി​എ​യും കൊ​ച്ചി മെ​ട്രോ​യും ധാ​ര​ണയായി
Thursday, January 26, 2023 12:27 AM IST
കൊ​ച്ചി: ജി​സി​ഡി​എ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​തും കൊ​ച്ചി ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ലൊ​ന്നു​മാ​യ ക​ലൂ​ര്‍​-ക​ട​വ​ന്ത്ര റോ​ഡ് നടപ്പാത ഉ​ള്‍​പ്പെ​ടെ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തോ​ടെ ന​വീ​ക​രി​ക്കു​ന്ന​തി​നും സൗ​ന്ദ​ര്യ​വ​ത്ക​രി​ക്കു​ന്ന​തി​നു​മാ​യി ജി​സി​ഡി​എ​യും കൊ​ച്ചി മെ​ട്രോ​യും ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു. കെ​എം​ആ​ര്‍​എ​ല്‍ ഹെ​ഡ് ഓ​ഫീ​സി​ല്‍ വ​ച്ച് എം​ഡി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ജി​സി​ഡി​എ സെ​ക്ര​ട്ട​റി കെ.​വി.​ അ​ബ്ദു​ള്‍ മാ​ലി​ക്കും കൊ​ച്ചി മെ​ട്രോ പ്രൊ​ജ​ക്ട്​സ് വി​ഭാ​ഗം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ വി​നു സി.​ കോ​ശി​യു​മാ​ണ് ധാ​ര​ണാ​പ​ത്ര​ത്തി​ല്‍ ഒ​പ്പു​വ​ച്ച​ത്.
3.2 കിലോമീറ്റർ; ചെലവ് 17 കോടി
ക​ലൂ​ര്‍ മു​ത​ല്‍ ക​ട​വ​ന്ത്ര വ​രെ​യു​ള്ള 3.2 കി​ലോ​മീ​റ്റ​ര്‍ ദൂ​രം റോ​ഡാ​ണ് 17 കോ​ടി​യോ​ളം രൂ​പ ചെല​വി​ല്‍ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്തു​ന്ന​ത്. റോ​ഡി​ന്‍റെ സ​ര്‍​ഫ​സിം​ഗ് ഉ​ള്‍​പ്പ​ടെ​യു​ള്ള ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ ജി​സി​ഡി​എ നി​ര്‍​വ​ഹി​ക്കും. റോ​ഡി​ന് ഇ​രു​വ​ശ​വും മീ​ഡി​യ​നു​ക​ളു​മാ​ണ് നോ​ണ്‍ മോ​ട്ടോ​റൈ​സ്ഡ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൊ​ച്ചി മെ​ട്രോ ന​വീ​ക​രി​ക്കു​ക. നടപ്പാതയുടെ വീ​തി വ​ര്‍​ധി​പ്പി​ക്കും.
കാ​ന​ക​ള്‍ മൂ​ടി​യി​രി​ക്കു​ന്ന സ്ലാ​ബു​ക​ളെ​ല്ലാം ശ​രി​യാ​യ വി​ധം സ്ഥാ​പി​ച്ച​തി​നു ശേ​ഷം കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​കും ന​വീ​ക​ര​ണം.
കാ​ല്‍​ന​ട​യാ​ത്രി​ക​ര്‍​ക്ക് വി​ശ്ര​മി​ക്കു​ന്ന​തി​നാ​യി സീ​റ്റു​ക​ളും മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തി​നാ​യി വേ​സ്റ്റ് ബി​ന്നു​ക​ളും സ്ഥാ​പി​ക്കും.
കൂ​ടു​ത​ല്‍ വ​ഴി​വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കും. മ​ഴ​ക്കാ​ല പ്ര​ശ്‌​ന​ങ്ങ​ള്‍ മു​ന്‍​കൂ​ട്ടി ക​ണ്ട് അതു പരിഹരിക്കാനുള്ള കൃ​ത്യ​മാ​യ ന​ട​പ​ടി​ക​ള്‍ നി​ര്‍​മാ​ണ ഘ​ട്ട​ത്തി​ല്‍ ത​ന്നെ സ്വീ​ക​രി​ക്കും.
നി​ല​വി​ലു​ള്ള മ​ര​ങ്ങ​ള്‍ സം​ര​ക്ഷി​ച്ചു കൊ​ണ്ടാ​യി​രി​ക്കും പ​ദ്ധ​തിയുടെ പൂ​ര്‍​ത്തീ​കരണം. അ​ടി​യ​ന്തര​മാ​യി ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്തി​ക​ള്‍ ആ​രം​ഭി​ച്ച് ഒ​രു വ​ര്‍​ഷ​ത്തി​ന​കം പദ്ധതി പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​ണ് ക​രാ​റി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.