ക​റ​വ​പ്പ​ശു ച​ത്തു; കാലിത്തീറ്റ കൊടുത്തശേഷമെന്ന് ഉടമ
Thursday, January 26, 2023 12:27 AM IST
കാ​ക്ക​നാ​ട്: തുതിയൂരിലെ ക്ഷീരകർഷകന്‍റെ 25 ലി​റ്റ​ർ പാ​ൽ ചുരത്തിയിരുന്ന പശു ചത്തു. തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ സ​ബ്സി​ഡി നി​ര​ക്കി​ൽ വി​ത​ര​ണം ചെ​യ്ത കാ​ലി​ത്തീ​റ്റ ക​ഴി​ച്ച ശേഷമാണ് ഹോ​സ്റ്റേ​ൻ ഫ്രീ​ഷ്യ​ൻ ഇനത്തിൽ​പ്പെ​ട്ട പശു ചത്തതെന്ന് പശുവിന്‍റെ ഉടമ എ.​ആ​ർ. ഷാജിയുടെ ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ന​ഗ​ര​സ​ഭാ അധ്യക്ഷയ്ക്ക് പരാതി നല്കി. ആ​കെ​യു​ള​ള ജീ​വ​നോപാ​ധി​യാ​യിരുന്നു ഈ പശുവെന്നും നഷ്ടപരിഹാരം നല്കണമെന്നുമാണ് ആവശ്യം.
ക​ഴി​ഞ്ഞ ദി​വ​സം മു​നി​സി​പ്പാ​ലി​റ്റി​യി​ൽ​നി​ന്നും ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് സ​ബ്സി​ഡി​യോ​ടു​കൂ​ടി ന​ൽ​കു​ന്ന പൊതു​മേ​ഖ​ലാ സ്ഥാ​പ​ന​ത്തിന്‍റെ നാലു ചാ​ക്ക് കാലിത്തീറ്റ ഷാജി വാ​ങ്ങി​യി​രു​ന്നു.​ ഇ​ന്ന​ലെ രാ​വി​ലെ പ​ശു​വി​നെ കു​ളി​പ്പി​ച്ച് ക​റ​ന്ന​തി​നു​ശേ​ഷം കാ​ലി​ത്തീ​റ്റ വെ​ള്ള​ത്തി​ൽ ക​ല​ക്കി കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.​
അല്പ​സ​മ​യ​ത്തി​നു​ള്ളി​ൽ പ​ശുവിന്‍റെ വയർ ക്ര​മാ​തീ​ത​മാ​യി വീ​ർ​ത്ത് തീ​റ്റ മു​ഴു​വ​ൻ പു​റ​ത്തേ​ക്ക് ഛർ​ദ്ദി​ക്കു​ക​യും അ​വ​ശ​യാ​യ പ​ശു അ​ല്പ​സ​മ​യ​ത്തി​നു​ള്ളി​ൽ ചത്തു വീഴുകയായിര ുന്നു വെന്നുമാണ് ഷാ​ജി പ​റ​യു​ന്നത്.​ കാ​ലി​ത്തീ​റ്റ​യി​ൽ നി​ന്ന് ഉ​ണ്ടാ​യ വി​ഷ​ബാ​ധ​മൂ​ല​മാകാം പശുവിന് ജീ​വ​ൻ ന​ഷ്ട​മാ​യ​തെ​ന്നാണ് ഇദ്ദേഹം സംശയിക്കുന്നത്.​ ഏതായാലും പോസ്റ്റുമോർട്ടം റിപ്പോർട്ടുവന്നശേഷമേ മരണകാരണം വ്യക്തമാകൂ.