ചോ​റ്റാ​നി​ക്ക​ര പ​ഞ്ചാ​യ​ത്ത് 6,300 കി​ലോ തു​ണിമാ​ലി​ന്യം ശേ​ഖ​രി​ച്ചു
Thursday, January 26, 2023 12:27 AM IST
കൊ​ച്ചി: പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നും മറ്റു മാലിന്യ ങ്ങൾക്കൊപ്പം തു​ണിമാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച കാന്പ യിന്‍റെ ഭാ​ഗ​മാ​യി ചോ​റ്റാ​നി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത ക​ര്‍​മസേ​ന പ്ര​വ​ര്‍​ത്ത​ക​ര്‍ 6300 കി​ലോ തു​ണി​മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. 447 വീ​ടു​ക​ളി​ല്‍ നി​ന്നാ​ണ് മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച​ത്.
രാ​വി​ലെ ഒന്‍പതു മു​ത​ല്‍ ഉ​ച്ച​യ്ക്ക് 12 വ​രെ ശേ​ഖ​രി​ച്ച മാ​ലി​ന്യ​ങ്ങ​ള്‍ മെ​റ്റീ​രി​യ​ല്‍ ക​ള​ക്ഷ​ന്‍ സെ​ന്‍ററി​ല്‍ എ​ത്തി​ച്ചു. അ​വി​ടെ​നി​ന്ന് ത​രം തി​രി​ച്ച് തീ​രെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യവ സം​സ്‌​ക​രി​ക്കു​ന്ന​തി​നാ​യി സ്വ​കാ​ര്യ ഏ​ജ​ന്‍​സി​ക്ക് കൈ​മാ​റി. കേ​ടു​പാ​ടു​ക​ള്‍ ഇ​ല്ലാ​ത്ത തു​ണി​ത്ത​ര​ങ്ങ​ള്‍ അ​നാ​ഥാ​ല​യ​ത്തി​ലേക്കു നല്കി.
പ​ഞ്ചാ​യ​ത്തി​ലെ 14 വാ​ര്‍​ഡു​ക​ളി​ല്‍ നി​ന്നു​ള്ള 28 ഹ​രി​ത ക​ര്‍​മസേ​നാം​ഗ​ങ്ങ​ളാ​ണ് പ​ഞ്ചാ​യ​ത്തി​നെ മാ​ലി​ന്യ മു​ക്ത​മാ​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് രം​ഗ​ത്തു​ള്ള​ത്. അ​ജൈ​വ​മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​ലൂ​ടെ ക​ഴി​ഞ്ഞ വ​ര്‍​ഷം 1.94 ല​ക്ഷം രൂ​പ​യാ​ണ് ഹ​രി​ത​ക​ര്‍​മ​സേ​ന​യ്ക്ക് ല​ഭി​ച്ച​ത്.
സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ല്‍ വ​രു​മാ​നം ല​ഭി​ക്കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഒ​ന്നാ​ണ് ചോ​റ്റാ​നി​ക്ക​ര. ഹ​രി​ത ക​ര്‍​മസേ​ന​യു​ടെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച് അ​ഞ്ചു വ​ര്‍​ഷം​കൊ​ണ്ട് 270 ട​ണ്‍ മാ​ലി​ന്യ​ങ്ങ​ളാ​ണ് പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്ന് നീ​ക്കം ചെ​യ്ത​ത്.